കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണത്തിലെ ഇളവുകളുടെ അടിസ്ഥാനത്തില്‍ തിരക്കുകള്‍ ഒഴിവാക്കാനായി കുന്ദമംഗലത്ത് പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായി. കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ധാരണപ്രകാരം നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തിക്കാം.
മൊബൈല്‍, ചെരുപ്പ്, സ്റ്റേഷനറി, ബുക്സ്റ്റാള്‍, സ്റ്റുഡിയോ, കമ്പ്യൂട്ടര്‍ ആക്സസറീസ്, സ്പെയര്‍ പാര്‍ട്സ്, ഹോം അപ്ലയന്‍സസ് എന്നീ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
ഹാര്‍ഡ് വെയര്‍, പെയിന്റ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, സിമന്റ്, കമ്പി, ടൈല്‍സ്, പ്ലംബിങ്, സാനിറ്ററി എന്നീ സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നീ സ്ഥാപനങ്ങള്‍ ഉത്തരവ് വന്നതിന് ശേഷമേ പ്രവര്‍ത്തിക്കാവൂ
ഞായറാഴ്ച ഒരു സ്ഥാപനവും പ്രവര്‍ത്തിക്കരുത്
പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകീട്ട് 5 മണി വരെ
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാറും ആരോഗ്യവകുപ്പും അനുശാസിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

