Local

കഷ്ടതയനുഭവിക്കുന്നവര്‍ക്ക് മരുന്നെത്തിച്ച് നല്‍കി കാലിക്കറ്റ് സൈനിക കൂട്ടായ്മ

കോവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക് സാന്ത്വനമായി കാലിക്കറ്റ് സൈനിക കൂട്ടായ്മ. കോവിഡില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിര്‍ധനരായ രോഗികള്‍ക്ക് കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ ( CSK )ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായ് കുന്നമംഗലം പഞ്ചായത്തിലെ കുരിക്കത്തൂര്‍, തെക്കുവീട്ടില്‍ സുസ്മിതക്ക് ഒരു മാസത്തേക്കുള്ള ഡയാലിസിസിന് ആവശ്യമായ മരുന്നുകള്‍ എത്തിച്ചുനല്‍കി. കൂടാതെ നാരായണന്‍കുട്ടി , അശ്വിന്‍ എന്നിവര്‍ക്കും ആവശ്യമായ മരുന്നുകള്‍ അവരുടെ വീടുകളിലെത്തിച്ചു. സൈനിക ഗ്രൂപ്പിലെ അംഗം നിതിന്‍ പെരുവഴിക്കടവ്, വാര്‍ഡ് മെമ്പര്‍ എം എം സുധീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മരുന്നുകള്‍ കൈമാറി. ഇനിയും ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് കാലിക്കറ്റ് സൈന്നിക ഗ്രൂപ്പിലെ അംഗങ്ങള്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!