Local

കോവിഡ് 19; കുന്ദമംഗലത്ത് സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണത്തിലെ ഇളവുകളുടെ അടിസ്ഥാനത്തില്‍ തിരക്കുകള്‍ ഒഴിവാക്കാനായി കുന്ദമംഗലത്ത് പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായി. കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

ധാരണപ്രകാരം നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തിക്കാം.

മൊബൈല്‍, ചെരുപ്പ്, സ്റ്റേഷനറി, ബുക്സ്റ്റാള്‍, സ്റ്റുഡിയോ, കമ്പ്യൂട്ടര്‍ ആക്‌സസറീസ്, സ്‌പെയര്‍ പാര്‍ട്‌സ്, ഹോം അപ്ലയന്‍സസ് എന്നീ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

ഹാര്‍ഡ് വെയര്‍, പെയിന്റ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിമന്റ്, കമ്പി, ടൈല്‍സ്, പ്ലംബിങ്, സാനിറ്ററി എന്നീ സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നീ സ്ഥാപനങ്ങള്‍ ഉത്തരവ് വന്നതിന് ശേഷമേ പ്രവര്‍ത്തിക്കാവൂ

ഞായറാഴ്ച ഒരു സ്ഥാപനവും പ്രവര്‍ത്തിക്കരുത്

പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകീട്ട് 5 മണി വരെ

പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാറും ആരോഗ്യവകുപ്പും അനുശാസിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!