പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോപം നടക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ജാര്‍ഖണ്ഡില്‍ ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- രാഷ്ട്രീയ ജനതാ ദള്‍ മഹാസഖ്യം. മുന്നണി ഇപ്പോള്‍ 42 സീറ്റുകളില്‍ മുന്നിലാണ്. ബാര്‍ഹെതില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്. സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്.
അധികാരത്തുടര്‍ച്ച തേടുന്ന ബിജെപിക്കും അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയില്ലെന്ന സൂചനയാണു മിക്ക സര്‍വേ ഫലങ്ങളും സൂചിപ്പിച്ചത്.

