ശബരിമലയില്‍ ഭക്തജനത്തിരക്കേറിയതോടെ വരുമാനത്തിലും വന്‍ വര്‍ധനവ്. വരമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ വരുമാനം 39 കോടി കവിഞ്ഞിട്ടുണ്ട്.
നട തുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍. കഴിഞ്ഞ തവണ ഇതേസമയത്ത് വരുമാനം 21 കോടി മാത്രമായിരുന്നു. ഇന്ന് ഉച്ചവരെ ശബരിമലയില്‍ എത്തിയ തീര്‍ഥാടകരുടെ എണ്ണം 80,000 ത്തിലേറെയാണ്.

