Kerala

ശബരിമലയില്‍ ഭക്തജന പ്രവാഹം; മണിക്കൂറില്‍ 4200 മുതല്‍ 4500 പേര്‍ വരെ പതിനെട്ടാം പടി ചവിട്ടുന്നു; തീര്‍ഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു

  • 19th December 2023
  • 0 Comments

ശബരിമലയില്‍ ഭക്തജന പ്രവാഹം. തീര്‍ഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. മണിക്കൂറില്‍ 4200 മുതല്‍ 4500 പേര്‍ വരെ പതിനെട്ടാം പടി ചവിട്ടുന്നു. വലിയ നടപ്പന്തലില്‍ ആറ് വരിയയാണ് നിലവില്‍ ക്യു ഏര്‍പ്പെടുത്തിയത്. വെര്‍ച്യുല്‍ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്. പമ്പയില്‍ നിന്നും 6 മുതല്‍ 8 മണിക്കൂറെടുത്തതാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോള്‍ ഒരുലക്ഷത്തോളം ഭക്തര്‍ എത്താനാണ് സാധ്യതയെന്ന് […]

Kerala News

ശബരിമല; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

  • 10th December 2023
  • 0 Comments

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയും സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കത്ത് പൂർണ രൂപത്തിൽ ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കൂടി വന്നതോടെ തിരക്ക് നിയന്ത്രണാതീതമായി. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. 12 വയസ്സുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ […]

Kerala News

ശബരിമല തീർത്ഥാടനം; ഒരുക്കങ്ങൾ പൂർത്തിയായി;ഇനി ശരണാരവത്തിന്റെ നാളുകൾ

  • 14th November 2023
  • 0 Comments

ശബരിമല മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളുടെ സഹായവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവർത്തനങ്ങളിൽ തിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയർത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850 ൽ നിന്ന് 1000 രൂപയാക്കി.സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണിൽ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. ഇതിനു […]

Kerala News

കാനന പാതയിൽ സഹായവുമായി അയ്യൻ; മൊബൈല്‍ ആപ്പുമായി വനം വകുപ്പ്

  • 10th November 2023
  • 0 Comments

ശബരിമല തീർത്ഥാടകർക്ക് സഹായകമാകുന്ന അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, […]

Kerala News

ശബരിമല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ വേണ്ട; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

  • 18th October 2023
  • 0 Comments

ശബരിമല തീർത്ഥാടനത്തിനായി അലങ്കരിച്ച വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ല, ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ബോർ‍ഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് ശബരിമല സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകളും ഇത്തരത്തിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു […]

Kerala News

പി.എൻ.മഹേഷ് ശബരിമല മേല്‍ശാന്തി; പി.ജി.മുരളി മാളികപ്പുറം

  • 18th October 2023
  • 0 Comments

ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ.മഹേഷിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി.എൻ.മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി.ജി.മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു.പന്തളം കൊട്ടാരത്തിലെ വൈദേഹ് വർമ(ശബരിമല), നിരുപമ ജി.വർമ(മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്തത്. തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്കു താക്കോൽ കൈമാറി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി […]

Kerala Local

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയത് പരിശോധിക്കാന്‍ വനംവകുപ്പ് ; നടപടി വേഗത്തിലാക്കി പൊലീസ്

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി തമിഴ്‌നാട് സ്വദേശി നാരായണസ്വാമി പൂജ നടത്തിയ സംഭവത്തിൽ നടപടി. സംഭവത്തില്‍ തിരുവിതാംകൂർ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.കേസിൽ 9 പേർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഇനി 7 പേരെ കൂടിയാണ് പിടികൂടാനുള്ളത്. അറസ്റ്റിലായ 2 പേരെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. അയ്യപ്പഭക്തരെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂജ നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പൂജയെന്നും എഫ്ഐആറിലുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലും കേസ് […]

Entertainment

ജയറാമിനൊപ്പം ശബരിമല ദർശനം നടത്തി പാർവതി

  • 18th April 2023
  • 0 Comments

ജയറാമിനൊപ്പം ആദ്യമായി ശബരിമലയിൽ ദർശനം നടത്തി പാർവതി. മാലയിട്ട്, ഭക്തിനിർഭരമായി സന്നിധാനത്ത് നിന്ന് പ്രാർഥന അർപ്പിക്കുന്ന ചിത്രങ്ങൾ ജയറാം തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒന്നിച്ച് മല ചവിട്ടുന്നത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്.ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം ശബരിമലയിൽ എത്താറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വിഷുക്കണി കാണാനായി തമിഴ് നടൻ യോഗി ബാബുവും നടിയും നിർമാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് […]

Kerala News

ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം സ്ട്രോങ് റൂമിലെത്താന്‍ വൈകി;ഗുരുതര വീഴ്‌ച

  • 28th February 2023
  • 0 Comments

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം സ്ട്രോങ് റൂമിലെത്തിക്കാന്‍ വൈകിയെന്ന് പരിശോധനയില്‍ കണ്ടെത്തി. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്.ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ്‌ റൂമിലെത്തിക്കുന്നതാണ് രീതിയെന്നിരിക്കെയാണ് സമയത്തിൽ വീഴ്ചയുണ്ടായത്. 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ലഭിച്ചത്. സ്വർണ ഉരുപ്പടികൾ ശബരിമലയിൽത്തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണമെന്ന് തിരുവാഭരണം […]

Kerala News

ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍; എണ്ണിതീർത്തത് 1220 ജീവനക്കാർ

  • 12th February 2023
  • 0 Comments

ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്.മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴാണ് നാണയങ്ങള്‍ എണ്ണിതീര്‍ത്തത്. കോവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ശബരിമല തീര്‍ത്ഥാടനം പൂര്‍ണതോതില്‍ എത്തിയ സീസണായിരുന്നു ഇത്തവണത്തേത്.ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്.

error: Protected Content !!