Kerala News

എടവണ്ണയിൽ 28കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മലപ്പുറം: എടവണ്ണ ജാമിയ കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യുവാവ് മരിച്ച നിലയിൽ. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തലയുടെ പിന്നിലും ദേഹത്തും മുറിവേറ്റ പടുകളുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി. തൃശൂരിൽനിന്ന് ഫൊറൻസിക് വിദഗ്ധരും ഉടൻ‌ സ്ഥലത്തെത്തും. കൊലപാതകത്തിൽ ലഹരി, സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.

ഇന്നു രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിലത്തു റിദാൻ ബാസിലിന്റെ മൃതദേഹം കണ്ടത്. എടവണ്ണ ജാമിയ കോളജിനു സമീപം 300 മീറ്റർ മാറി മലയുടെ മുകളിലാണ് മൃതദേഹം കിടന്നിരുന്നത്. ആളുകൾ അപൂർവമായി മാത്രം വരുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. മരിച്ച റിദാൻ ബാസിതിന് കരിപ്പൂരിൽവച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽനിന്ന് പോയ ബാസിത് രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

റിദാൻ ബാസിതിന്റെ മൃതദേഹത്തിന്റെ തലയ്ക്കു പിന്നിലും നെഞ്ചിലുമായി മുറിവുകളുണ്ട്. വെടിയേറ്റതിനു സമാനമായ രീതിയിലുള്ള പാടുകളാണ് ഇതിൽ മിക്കവയും. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!