Trending

ഗ്യാനേഷിനെതിരെ കേരളം ഒന്നിച്ച്; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള നിർണ്ണായക പ്രമേയം കേരള നിയമസഭ പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവർത്തനങ്ങളിൽ ഗുരുതരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും എസ്.ഐ.ആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി ഒഴിവാക്കിയെന്നും പ്രമേയം സഭയിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവ്വമായ തെരഞ്ഞെടുപ്പിലാണെന്നും അതിന് അനുകൂലമായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമേയത്തെ പ്രതിപക്ഷം പൂർണ്ണമായി പിന്തുണച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാക്കാൽ നിർദ്ദേശിച്ച ഭേദഗതി അംഗീകരിച്ചാണ് നിയമസഭ പ്രമേയം പാസാക്കിയത്. എന്നാൽ പ്രമേയത്തെ ശക്തമായി എതിർത്ത ബി.ജെ.പി. അംഗങ്ങൾ, നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി സഭയിൽ അവതരിപ്പിച്ചു. ബി.ജെ.പി. നേതാവ് ബി.ബി. ഗോപകുമാർ, വി.ഡി. സതീശൻ നിയമപരമായിട്ടാണോ കേരളത്തിലെ മുഖ്യമന്ത്രിയായതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു

പ്രമേയത്തിൽ ഉന്നയിച്ച മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി. നേതാവ് വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ സഭയിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും വി. മുരളീധരൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!