Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തു, പാളം മുറിച്ച് കടന്ന് യാത്രക്കാർ, ദുരന്തം ഒഴിവായത് തലനാരിഴക്ക്

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തു, പാളം മുറിച്ച് കടന്ന് യാത്രക്കാർ, ദുരന്തം ഒഴിവായത് തലനാരിഴക്ക്

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ പ്ലാറ്റ്‌ഫോം നമ്പർ അനൗൺസ് ചെയ്തതിനെത്തുടർന്ന് യാത്രക്കാർക്കിടയിൽ വ്യാപകമായ പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടായി. പിഴവിനെ തുടർന്ന് യാത്രക്കാർ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വലിയൊരു ദുരന്തമായി മാറാമായിരുന്ന അപകടത്തിൽ നിന്നാണ് അവർ കഷ്ടിച്ച് രക്ഷപ്പെട്ടത്.

ട്രെയിൻ എത്തുന്നതിന് അൽപം മുൻപായിരുന്നു തെറ്റായ അനൗൺസ്മെന്റ്. പ്ലാറ്റ്ഫോം നമ്പർ മാറി അറിയിച്ചതോടെ ഏത് പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുന്നതെന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. ഇതേത്തുടർന്നാണ് പലരും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാളം മുറിച്ചുകടന്നത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നുകൊണ്ടിരിക്കെ യാത്രക്കാർ പാളം മുറിച്ചുകടന്നത് വലിയ അപകടസാധ്യത സൃഷ്ടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!