ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്ന ചർച്ചയാണ് സച്ചിനെയും വിരാട് കോലിയെയും താരതമ്യം ചെയ്തുള്ളത്. ഇരുവരിൽ ആരാണ് മികച്ച താരം എന്ന ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ പരസ്പരം തർക്കിക്കുന്നു.
അതിനിടെ, കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ എന്ന റെക്കോർഡ് തകർത്താൽ എന്തായിരിക്കും ആദ്യ പ്രതികരണമെന്ന് സച്ചിനോട് ഇന്നലെ ചോദ്യം ഉയർന്നിരുന്നു. അതിന് സച്ചിൻ കൊടുത്ത മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു.
ഇന്നലെ സച്ചിൻ ട്വിറ്ററിൽ നടത്തിയ ഓൺലൈൻ ചോദ്യോത്തര സെഷനിലാണ് സച്ചിന് മുന്നിൽ ചോദ്യം ഉയർന്നത്. 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് എന്നത് എല്ലാവർക്കും തകർക്കാൻ കഴിയുന്ന ഒന്നല്ല. ഒരുപക്ഷെ, 2027 ലെ ലോകകപ്പ് വരെ വിരാട് കോലി കളിക്കുകയാണെങ്കിൽ തീർച്ചയായും ആ റെക്കോർഡ് തകർക്കപ്പെടും. എന്നിരുന്നാലും തന്റെ 24 വർഷത്തെ കഠിനാധ്വാനമാണ് ആ റെക്കോർഡ്. അതിനാൽ തന്നെ, ആ റെക്കോർഡ് തകർക്കപ്പെടുന്നതിൽ താൻ സന്തോഷവാനായിരിക്കില്ല എന്ന് സച്ചിൻ ചോദ്യത്തിന് മറുപടിയായി കുറിച്ചു.

