റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

0
97
14 cheating cases registered against Manjeswaram MLA MC Kamarudheen -  KERALA - GENERAL | Kerala Kaumudi Online

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍;
മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വ്യാപക തട്ടിപ്പാണ് ജ്വല്ലറിയുടെ പേരില്‍ നടത്തിയത്. നിരവധി ആളുകളുടെ പണം നഷ്ടമായി. തട്ടിയ പണം എവിടേക്കെല്ലാമാണ് പോയതെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ കമറുദ്ദീന് കേസില്‍ തുല്യ പങ്കാളിത്തമാണ് ഉള്ളത്. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. ഇത് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസാണെന്നും സര്‍ക്കാര്‍ വാദിച്ചു.

കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെയും ചോദ്യം ചെയ്യും. ജ്വല്ലറി എംഡി ടികെ പൂകോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 87 വഞ്ചന കേസുകളിലും ജ്വല്ലറി ചെയര്‍മാനായ എംസി കമറുദ്ദീന്‍ എംഎല്‍എക്കൊപ്പം കൂട്ടുപ്രതിയാണ് എംഡി പൂകോയ തങ്ങള്‍. ശനിയാഴ്ച കാസര്‍കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. ചില സുപ്രധാന വിവരങ്ങള്‍ കിട്ടിയെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here