എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതല്‍ക്കൂട്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

  • 10th November 2020
  • 0 Comments

യു.ഡി.എഫ് എം.എല്‍.എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിസാരകേസുകള്‍ ഗുരുതരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഖമറുദ്ദീന്റെ കേസിലും ഇത് തന്നെയാണ് സ്ഥിതി. എം.എല്‍.എ മാര്‍ക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതല്‍ക്കൂട്ടാവുകയേ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഒരുഡസനോളം യു.ഡി.എഫ്. എം.എല്‍.എമാര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ അന്വേഷണമായതിനാലാണ് 70 ദിവസങ്ങള്‍ക്കുശേഷം ജ്വല്ലറി തട്ടിപ്പുകേസില്‍ എം.സി. ഖമറുദ്ദീന്‍ […]

നിക്ഷേപ തട്ടിപ്പ് കേസ്: എം.സി.കമറുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി.കമറുദ്ദീന്‍ എം.എല്‍.എയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കമറുദ്ദീന്റെ ജാമ്യാപേക്ഷ 11ന് പരിഗണിക്കും. അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഈ ഘട്ടത്തില്‍ തന്നെ തെളിഞ്ഞിട്ടുണ്ടെന്നും കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കമറുദ്ദീന്‍. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ […]

കമറുദ്ദീന്‍ രാജി വെക്കില്ല, എതിരെ പാര്‍ട്ടി നടപടിയുമില്ല; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് നടപടി നിയമപരമായി നിലനില്‍ക്കാത്തത് ആണ്. വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കില്‍ അതില്‍ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. എന്ത് അന്വേഷണമാണ് നടന്നതെന്ന അതിശയവും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു. കമറുദ്ദിന്റെ അറസ്റ്റിന് […]

എ.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നു

  • 7th November 2020
  • 0 Comments

മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം […]

റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

  • 28th October 2020
  • 0 Comments

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ […]

Kerala News

ഖമറുദ്ദീന്റെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായുള്ള സന്ദർശനം ഒഴിവാക്കി

  • 10th September 2020
  • 0 Comments

സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഒഴിവാക്കി . നിലവിൽ ഖമറുദ്ദീൻ പണക്കാട്ടേക്ക് വരേണ്ടതില്ലെന്നും കാസർഗോഡ് ജില്ലാ നേതാക്കളോട് സംസാരിക്കുന്നുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഖമറുദ്ദീനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകീട്ട് കാസർഗോഡ് ലീഗിന്റെ ജില്ലാ നേതൃത്വം ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തും. ലീഗിൽ എം.എൽ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട് ജ്വലറി […]

News

സാമ്പത്തിക തട്ടിപ്പ്: എംഎല്‍എ എം സി ഖമറുദ്ദീനോട് യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ ലീഗ് നിർദ്ദേശം

  • 7th September 2020
  • 0 Comments

കാസര്‍ഗോഡ് : മഞ്ചേശ്വരം മുസ്ലിം ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ് കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം. 800 ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന […]

Kerala News

മുസ്ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ദീന്റെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

  • 6th September 2020
  • 0 Comments

കാസർകോട് : മുസ്ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 800 ഓളം നിക്ഷേപകരിൽ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഇരുപതിലേറെ കേസുകൾ ഖമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്. അടച്ചുപൂട്ടിയ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ 78 ലക്ഷം രൂപയുടെ ചെക്ക് നൽകി മടങ്ങി എന്നാണ് കേസ്. ജ്വല്ലറി ചെയർമാനായിരുന്ന […]

error: Protected Content !!