Kerala

മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം വേട്ട, 3 ആഴ്‍ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴൽപ്പണം

  • 21st September 2022
  • 0 Comments

കാസർകോട്: മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം പിടിച്ചു. കർണാടക ആർ ടി സി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. മൂന്ന് ആഴ്‍ച്ചക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടിച്ചത്. ട്രാൻസ്‍പോർട്ട് കോർപ്പറേഷൻറെ ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് എക്സൈസിൻറെ പരിശോധനയിൽ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച രേഖകളില്ലാത്ത 20,50,000 രൂപ കണ്ടെടുത്തു. തൃശ്ശൂർ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം പിടിച്ചത്. അഞ്ച് ദിവസം മുമ്പും മഞ്ചേശ്വരം ചെക്ക് […]

Kerala News

പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; മഞ്ചേശ്വരത്ത് സ്ഥലപ്പേര് മാറ്റുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്ന് ജില്ലാ കളക്ടര്‍

  • 29th June 2021
  • 0 Comments

കേരള കര്‍ണാടക ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. കന്നഡ സ്ഥലപ്പേരുകള്‍ മാറ്റുമെന്ന തരത്തില്‍ ഉയരുന്ന വാര്‍ത്ത അസംബന്ധമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു പ്രതികരിച്ചു. സര്‍ക്കാര്‍തലത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫും വ്യക്തമാക്കി. പ്രചാരണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് യുഡിഎഫിന്റെ ആരോപണം. കന്നഡയിലുള്ള സ്ഥലപ്പേരുകള്‍ മാറ്റാന്‍ ഒരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്‌റഫ് ചില ആളുകളുടെ ഗൂഢ നീക്കമാണ് പ്രചാരണത്തിന് പിന്നിലെന്ന് ആരോപിച്ചു. വ്യാജ വാര്‍ത്ത […]

Kerala News

മഞ്ചേശ്വരം കോഴക്കേസ്; കെ. സുന്ദരയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

  • 29th June 2021
  • 0 Comments

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് ബിജെപി കോഴ നല്‍കിയ കേസില്‍ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. രണ്ടരലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്. ക്രൈംബ്രാഞ്ചിലും പൊലീസിലും ഒരേ മൊഴിയായിരുന്നു സുന്ദര നല്‍കിയിരുന്നത്. കെ സുന്ദര അടക്കം അഞ്ചുപേരുടെ രഹസ്യമൊഴി ഇന്നും നാളെയുമായി ഹൊസ്ദുര്‍ഗ് കോടതിയിലാണ് രേഖപ്പെടുത്തുക. ബദിയടുക്ക പൊലീസിലും ക്രൈംബ്രാഞ്ചിലും നല്‍കിയ മൊഴി കോടതിയിലും ആവര്‍ത്തിക്കുമെന്ന […]

Kerala News

മഞ്ചേശ്വരത്ത് വി വി രമേശൻ സിപിഎം സ്ഥാനാര്‍ഥി

  • 11th March 2021
  • 0 Comments

മഞ്ചേശ്വരത്ത് വി വി രമേശൻ സിപിഎം സ്ഥാനാര്‍ഥി. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മണ്ഡലത്തില്‍ തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയില്‍ തന്നെ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്. കെ. ആർ ജയാനന്ദനെ സ്ഥാനാർഥിയാക്കുന്നതിൽ മണ്ഡലം കമ്മറ്റിയിലെ ഭൂരിപക്ഷം പേരും എതിർപ്പ് അറിയിച്ചതോടെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയത്തിൽ സി.പിഎമ്മിനകത്ത് പ്രശ്നങ്ങൾ ഉടലെടുത്തത്. കെ.പി സതീശ് ചന്ദ്രൻ, വി.വി […]

എ.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നു

  • 7th November 2020
  • 0 Comments

മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം […]

റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

  • 28th October 2020
  • 0 Comments

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ […]

error: Protected Content !!