National News

നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന; വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആയേക്കും

  • 26th January 2024
  • 0 Comments

തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങി ഇളയ ദളപതി വിജയ്. വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആയേക്കും. ഒരു മാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയാനാണ് സാധ്യത. വിജയ്‌യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായേക്കും. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച […]

News

ലാലു പ്രസാദ് യാദവിന്റെ അഴിമതി കേസ്: വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി

  • 12th September 2023
  • 0 Comments

ജോലിക്ക് ഭൂമി അഴിമതി കേസില്‍ മുൻ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. സിബിഐ ഇക്കാര്യം അറിയിച്ചത് ദില്ലി റോസ് അവന്യൂ കോടതിയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി പി സിങ്, സിബിഐ കോടതി പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിനെയാണ് വിചാരണയ്ക്ക് അനുമതി ലഭിച്ചെന്ന് അറിയിച്ചത്.സെപ്തംബർ 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും.കേസില്‍ ഉള്‍പ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും […]

National News

‘കാശ് വാങ്ങി വോട്ട് ചെയ്യരുത്; രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി വിജയ്

  • 17th June 2023
  • 0 Comments

ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി തമിഴ് താരം വിജയ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ദ്യാർത്ഥികളെ അനുമോദിക്കുന്നു ചടങ്ങിലാണ് വിജയ് രാഷ്ട്രീയ സൂചന നൽകിയത്. നാളത്തെ വോട്ടർമാർ നിങ്ങളാണെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്തു പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും നടൻ കുട്ടികളോടു വ്യക്തമാക്കി. വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ‘‘നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. […]

Kerala

നരേന്ദ്ര മോദിയുടെ യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

  • 24th April 2023
  • 0 Comments

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് ആറിനാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടി. തേവര സേക്രഡ് ഹാർട്ട് കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

Kerala kerala politics

ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

  • 22nd April 2023
  • 0 Comments

കൊച്ചി: കേരള കോൺഗ്രസിൽനിന്നു രാജിവച്ച ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും എൻ.വി.അഗസ്റ്റിൻ ചെയർമാനുമായാണു ‘നാഷനൽ പ്രോഗ്രസീവ് പാർട്ടി’ (എൻപിപി) രൂപീകരിച്ചത്. ഒരു പാർട്ടിയോടും അടുപ്പമില്ലെന്നും ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നും ജോണി നെല്ലൂർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അധ്യക്ഷനുമാണ് പാർട്ടി ചെയർമാൻ വി.വി.അഗസ്റ്റിൻ. റബർ ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് […]

Kerala

രാജിവെച്ച് വിക്ടർ ടി തോമസ്; ഇനി ബിജെപിയിലേക്ക്?

  • 17th April 2023
  • 0 Comments

പത്തനംതിട്ട: 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും യുഡിഎഫ് ജില്ലാ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന വിക്ടർ ടി തോമസ് യുഡിഎഫ് ചെയർമാൻ സ്ഥാനവും കേരളാ കോൺ ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവെച്ചു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിർജീവമാണെന്നും ആരോപിച്ചാണ് രാജി. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ഇനി ബന്ധമില്ലെന്നും ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും പത്തനംതിട്ടയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വിക്ടർ ടി തോമസ് അറിയിച്ചു.വിക്ടർ ബിജെപിയിൽ […]

National

ജാതി സെന്‍സസ് നടപ്പാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

  • 17th April 2023
  • 0 Comments

ന്യൂഡല്‍ഹി: സമഗ്രമായ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് അവിഭാജ്യ ഘടകമായി ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതുക്കിയ ജാതി സെന്‍സസിന്റെ അഭാവം അര്‍ത്ഥവത്തായ സാമൂഹ്യനീതിക്കും ശാക്തീകരണ പരിപാടികള്‍ക്കും, പ്രത്യേകിച്ച് ഒബിസികള്‍ക്ക് വളരെ അത്യാവശ്യമായ ഒരു വിശ്വസനീയമായ ഡാറ്റാബേസ് അപൂര്‍ണ്ണമാകുമെന്നതില്‍ ആശങ്കയുള്ളതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം മറ്റ് പാര്‍ട്ടികളിലെ എംപിമാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിവിധ അവസരങ്ങളില്‍ സെന്‍സസ് നടപ്പാക്കുന്നത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ […]

Kerala

മുൻ മന്ത്രി കെ.സി.ജോസഫിനെ സുധാകരൻ പരസ്യമായി അപമാനിച്ചു; എതിർപ്പുമായി എ ഗ്രൂപ്പ് രംഗത്ത്

  • 16th April 2023
  • 0 Comments

തിരുവനന്തപുരം: ബിജെപി നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയ മുൻമന്ത്രി കെ.സി.ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പരസ്യമായി അപമാനിച്ചതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. കത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരെ കാണുന്നതെന്നിരിക്കെ ജോസഫിനെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പ് വിമർശിച്ചു. തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സുധാകരൻ കെ.സി.ജോസഫിനെതിരെ പരാമർശം നടത്തിയത്. കെ.സി.ജോസഫിന്റെ കത്തിൽ ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘അപക്വമായിപ്പോയി’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.. […]

National News

സീറ്റ് നിഷേധിച്ച് ബിജെപി ; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്

  • 12th April 2023
  • 0 Comments

ബെംഗളൂരു ∙ കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിൽ ചേരും.ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ അനുയായികളുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ സ്വതന്ത്രനായി രംഗത്തിറങ്ങുമെന്നും സൂചനയുണ്ട്. ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ രാംദുർഗ്, ജയനഗർ, ബെളഗാവി നോർത്ത് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.എസ്.ഈശ്വരപ്പ നഡ്ഡയ്ക്ക് കത്തെഴുതി.പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ തട്ടകമായ […]

National News

ബിജെപി സംസ്ഥാന അധ്യക്ഷനെ വലിച്ചിഴച്ച് പൊലീസ്; തെലുങ്കാനയിൽ പ്രതിഷേധം ശക്തം

  • 5th April 2023
  • 0 Comments

പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകി തെലങ്കാന പൊലീസ് സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ വിവാദം പുകയുന്നതിനിടെയാണു ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ ബിജെപി നേതൃത്വം ഒന്നടങ്കം രംഗത്തെത്തി. കരിംനഗർ ജില്ലയിൽനിന്നുള്ള എംപി കൂടിയായ സഞ്ജയ് കുമാറിനെ, യാതൊരു വിശദീകരണവും കൂടാതെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി ആരോപിച്ചു. […]

error: Protected Content !!