കോഴിക്കോട് : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ എൻ ഐ എ റെയ്ഡ്. കോഴിക്കോട് ജ്വല്ലറി നടത്തുന്ന ഉടമയുടെ കൊടുവള്ളി കളരാന്തിരിയിലെ വീട്ടിലാണ് റെയ്ഡ്. ഇന്ന് അതി രാവിലെയോടെയാണ് എൻ ഐ എ സംഘം കൊടുവള്ളിയിൽ എത്തിയത്. നേരത്തെ കസ്റ്റംസ് ഇവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.
മുൻപ് കോഴിക്കോട് നടന്ന കസ്റ്റംസ് റെയ്ഡിൽ ഇയാളുടെ ജ്വല്ലറിയിൽ നിന്നും അനധികൃതമായ സ്വർണം കണ്ടെത്തുകയും പിടികൂടുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമായി തുടരുകയാണ്