കോഴിക്കോട് : കേരളത്തിൽ ഇന്ന് മൂന്ന് കോവിഡ് മരണം. കാസർഗോഡ്, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലാണ് രോഗികൾ മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 50 ആയി.
കോഴിക്കോട് കല്ലായി സ്വദേശി കോയ(57),കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48),
കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരണപെട്ടത് .
കൊല്ലത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

