Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘർഷത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മീഷണർ , ജില്ലാ കളക്ടർ എന്നവർ സമിതി അംഗത്തിൽ ഉൾപ്പെടും. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം. അനധികൃതമായി താമസിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കാൻ ഹോസ്റ്റൽ വാർഡൻ മാർക്ക് നിർദേശം നൽകി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മാർച്ചിന് നേരെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനമുണ്ടാക്കുകയും ഹോസ്റ്റലിലേക്ക് തീപ്പന്തം എറിയുകയും ചെയ്തുവെന്ന് ഹോസ്റ്റൽ വിദ്യാർഥികൾ ആരോപിച്ചു. ഇതോടെ ഹോസ്റ്റലിലേക്ക് കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിതോരണങ്ങൾ നശിപ്പിക്കുകയും ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി തെരുവിലേക്ക് ഇറങ്ങുകയുമായിരുന്നു. അരമണിക്കൂറോളം നീണ്ട തെരുവ് യുദ്ധം പൊലീസ് എത്തിയാണ് ശമിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!