Kerala kerala

മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം; കൊച്ചിയില്‍ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറില്‍ നിന്നെത്തിയ 9 ആണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. അതേസമയം, കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!