National

മുഖ്യമന്ത്രി വിജയിക്ക് ഭീഷണി; ഡിഎംകെ എംഎല്‍എ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിഎംകെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. വിലാതിക്കുളം എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള എംഎല്‍എയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മാര്‍ക്കണ്ഡേയന്‍ വിവാദ പ്രസംഗം നടത്തിയത്. കരൂരിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. നിയമസഭ ചേരുമ്പോള്‍ വിജയ് വിവരമറിയുമെന്നും പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന ഭീഷണിസ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയാണ് പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രി വിജയിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് അറസ്റ്റിലാവുന്ന രണ്ടാമത്തെ ഡിഎംകെ എംഎല്‍എയാണ് ജി.വി. മാര്‍ക്കണ്ഡേയന്‍. നേരത്തെ സമാനമായ കേസില്‍ മുന്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ അനിത ആര്‍. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 20ന് തൂത്തുക്കുടി ജില്ലയിലെ ആതൂരില്‍ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!