Kerala News

ജോളി പറയുന്നതിൽ പാതിയും നുണ, ചോദ്യം ചെയ്യുമ്പോൾ ക്ഷീണം

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങളോട് ജോളിയ്ക്ക് നിഷേധാത്മക സമീപനം. കഴിഞ്ഞ ദിവസം വരെ ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്ന ജോളി ഇപ്പോള്‍ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നാണ് വിവരം.

കോടതിയിൽ വെച്ച് അഭിഭാഷകന്‍റെ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് ജോളി അന്വേഷണസംഘത്തിന്‍റെ മുന്നിൽ തന്ത്രപരമായി പെരുമാറുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോള്‍ അന്വേഷണസംഘത്തോടൊപ്പം പോകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. എന്നാൽ വയ്യെന്ന് പറഞ്ഞുകൂടായിരുന്നോ എന്ന് അഭിഭാഷകന്‍ ജോളിയോട് ചോദിക്കുകയായിരുന്നു.

ഇന്നലെ അസുഖമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജോളിയ്ക്ക് പോലീസ് ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാൻ ഇരുത്തിയപ്പോള്‍ വയ്യെന്ന് അറിയിച്ചു. തനിക്ക് ദീര്‍ഘനേരം ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജോളി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍‍പി ഓഫീസിൽ വെച്ചായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. എന്നാൽ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ജോളി തനിക്ക് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. ഇതിനിടെ ഒരാള്‍ ജോളിയെ കയ്യേറ്റം ചെയ്യാനും ഫോട്ടോയെടുക്കാനും ശ്രമിച്ചു.

എന്നാൽ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷവും ജോളി നിസ്സഹകരണം തുടരുകയായിരുന്നു. കസ്റ്റ‍ഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ വിവരങ്ങള്‍ ഒത്തു നോക്കുന്നതിലും അവസാന വട്ട ചോദ്യം ചെയ്യലിനും അന്വേഷണസംഘം നീക്കി വെച്ച സമയം ഇതോടെ പാഴായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!