information

ഗതാഗത മന്ത്രി ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 21 ന് വൈകിട്ട് അഞ്ചിന് ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് ഉദ്ഘാടനം, 21 ന് രാവിലെ 10 ന് പുത്തലത്ത് കണ്ണാശുപത്രി- റോഡ് സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം, 11.30 ന് പാളയം-വെള്ളരില്‍ ഗാര്‍ഡന്‍ ബില്‍ഡിംഗ് -ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം, വൈകിട്ട് നാലിന് ചീക്കിലോട് സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടനം, അഞ്ചിന് ചീക്കിലോട് വീടിന്റെ താക്കോല്‍ദാനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.

സേവനാവകാശ നിയമം; യോഗം 22 ന്

സേവനാവകാശ നിയമം സംബന്ധിച്ച് നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി ഒക്ടോബര്‍ 22 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ട്രേററ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശ സ്വയംഭരണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.

ചികിത്സയിലിരിക്കെ രോഗിയെ കാണാതായതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മീനങ്ങാടി മൈലമ്പാടി സ്വദേശി സുപ്രനെ (54 വയസ്സ്) കാണാതായതായി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. ചികിത്സയിലിരിക്കെ ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് കാണാതായത്. 150 സെന്റിമീറ്റര്‍ ഉയരം, കറുത്തനിറം, മെലിഞ്ഞ ശരീരം, നരച്ച താടിയും മുടിയും, കയ്യില്‍ സ്റ്റിച്ച് ഇട്ട അടയാളം, മലയാളം മാത്രം അറിയാം. കാണാതാവുമ്പോള്‍ കാവി മുണ്ടും മഞ്ഞക്കള്ളി ഷര്‍ട്ടുമാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ അറിയിക്കണം.

പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തി

പേരാമ്പ്ര ഗവ. ഐ.ടി.ഐ റെഡ് റിബണ്‍ ക്ലബ്ബിന്റെയും കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര ഗവ.ഐ.ടി.ഐ യില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തി. വടകര ആര്‍.ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജില്‍കുമാര്‍, പേരാമ്പ്ര ആര്‍.ടി ഓഫീസിലെ എം.വി.ഐ ദിനേശ് കീര്‍ത്തി, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാകേഷ് സി എന്നിവര്‍ ക്ലാസെടുത്തു. പേരാമ്പ്ര ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ വി.കെ അജിത് കുമാര്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നം. 123/17) തസ്തികയുടെ 2019 ഒക്‌ടോബര്‍ നാലിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ പകര്‍പ്പ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

ഹരിത ദൃഷ്ടി മൊബൈല്‍ ആപ്പ് ; കൊടുവള്ളി ബ്ലോക്ക്തല പരിശീലനം നടത്തി

ഹരിതകേരളം മിഷനും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കിലയും സംയുക്തമായി കൊടുവള്ളി ബ്ലോക്കിലെ പഞ്ചായത്ത് തല നിര്‍വ്വഹണോദ്യാഗസ്ഥര്‍ക്ക് ഹരിത ദൃഷ്ടി ആപ്ലിക്കേഷന്‍ പരിശീലനം നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി, ജല, ശുചിത്വമിഷനുകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി & മാനേജ്‌മെന്റ് – കേരള (ഐ.ഐ.ഐ.ടി.എം- കെ) യുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും ഉള്‍പ്പെട്ട ഇ – മോണിറ്ററിംഗ് സംവിധാനമാണ് ഹരിതദൃഷ്ടി.

കൊടുവള്ളി ബ്ലോക്ക് ഹാളില്‍ നടന്ന പരിപാടിയില്‍, കൊടുവള്ളി ജനറല്‍ എക്സ്റ്റന്‍ഷല്‍ ഓഫീസര്‍ കെ. അഭിനേഷ് കുമാര്‍ സ്വാഗതം പറഞ്ഞു, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കുര്യാക്കോസ് ആമുഖാവതരണം നടത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ടെക്നിക്കല്‍ ഓഫീസര്‍മാരായ എം.ഒ സുജിത്ത്, കെ. ധനീഷ്, എം.പി സുധീഷ്, എന്നിവര്‍ ക്ലാസെടുത്തു.പരിശീലനത്തില്‍ കൊടുവള്ളി ബ്ലോക്കിലെ 9 പഞ്ചായത്തുകളിലെയും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍ യംങ് പ്രൊഫഷണല്‍സ് ടി.കെ വിഷ്ണു മായ, പി.എം സിനി, ഹരിത സഹായ സ്ഥാപന കോര്‍ഡിനേറ്റര്‍ ടി.പി രാധകൃഷ്ണന്‍, കില ഫാക്കല്‍റ്റി കെ.വി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!