ചെന്നൈ: തമിഴ്നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. വഴക്കിനിടയില്‍ മണികണ്ഠന്‍ പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. പവിത്രയുടെ ഫോണ്‍ ഉപയോഗം മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ദേഷ്യത്തെ തുടര്‍ന്ന് പവിത്ര കിണിറ്റില്‍ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയതിനെ തുടര്‍ന്നാണ് മണികണ്ഠനും ജീവന്‍ നഷ്ടമായത്.
വഴക്കിനിടെ ഫോണ്‍ എറിഞ്ഞുതകര്‍ത്തു;വിഷമത്തില്‍ സഹോദരി കിണറ്റില്‍ ചാടി, സഹോദരന്‍ രക്ഷിക്കാനിറങ്ങി, ഇരുവരും മരിച്ചു
