പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മെയിലില്‍ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. മുണ്ടൂര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മുഹമ്മദ് ഫര്‍ഹാന്‍ മരിച്ചത്.

