ശുചീകരണ പ്രവർത്തനം നടത്തി
കുന്നമംഗലം : കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ക്ഷേമ കാര്യം എം കെ നദീറ,വികസന കാര്യം എൻ അബൂബക്കർ, സെക്രട്ടറി കേശവദാസ്, ജനപ്രതനിധികൾ, ഉദോഗ്യസ്ഥർ എന്നിവർ പങ്കെടുത്തു. ബൈത്തുൽ ഇസ്സ കോളേജ് നരികുനി NSS പ്രോഗ്രാം ഓഫീസർ എം എ സിദ്ധിക്ക് അവർക്കളുടെ നേതൃത്വത്തിൽ 15 വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി

