Local

പിണറായിക്കും കൊടിയേരിക്കും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി

പിണറായിക്കും കൊടിയേരിക്കും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി

കുന്ദമംഗലം. മുഖ്യ മന്ത്രി പിണറായി വിജയനും സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റ് ഒ എം നൗഷാദ് ആണ് പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ എസ് ഡി പി ഐ ക്കാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അഭിമന്യു കുടുംബ സഹായ ഫണ്ടിലും, ദില്ലി കലാപ ബാധിതര്‍ക്ക് വേണ്ടി നടത്തിയ പണപിരിവിലും സുതാര്യമായ രീതിയില്‍ അല്ല പണ വിനിയോഗം നടത്തിയത് എന്നും, ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഉദ്ധ്യേശത്തോടെ അഴിമതി നടത്തി എന്നും ആരോപിച്ച് കൊണ്ടാണ് ഐ പി സി 420 പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുള്ളത്.

അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് ഇടുക്കി ജില്ലാ കമ്മറ്റി മുഖേന 71 ലക്ഷം രൂപയും എറണാംകുളം ജില്ലാ കമ്മറ്റി ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2,39,74,881 രൂപയും എസ് എഫ് ഐ മുഖേന 33 ലക്ഷം രൂപയും സമാഹരിച്ചിട്ടുണ്ട് എന്നായിരുന്നു സി പി ഐ എം പറഞ്ഞിരുന്നത്. എന്നാല്‍ കേവലം 60 ലക്ഷം രൂപയോളം മാത്രമാണ് വീട് വെക്കാനും കുടുംബത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി പാര്‍ട്ടി ചെലവാക്കിയിട്ടുള്ളത്. ഇതില്‍ രണ്ട് കോടി എഴുപത് ലക്ഷത്തോളം രൂപ വക മാറ്റി ചിലവഴിച്ചതായി പരാതിയില്‍ ആരോപിച്ചു.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഇരകളെ സഹായിക്കാനെന്ന പേരില്‍ നടത്തിയ പണപിരിവിലൂടെ 5,30,74,779 രൂപ സി പി ഐ എം സമാഹരിച്ചിട്ടുണ്ടെന്നും ഈ ഫണ്ടും സുതാര്യമായ രീതിയില്‍ അല്ല വിനിയോഗിക്കപ്പെട്ടത് എന്നും പരാതിയില്‍ ആരോപിച്ചു. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം ബാബുമോന്‍, യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ജാഫര്‍ സാദിക്ക്, ട്രഷറര്‍ സി കെ കുഞ്ഞിമരക്കാര്‍, സെക്രട്ടറി ടി പി എം സാദിക്ക്, യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷമീല്‍ കെ കെ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!