Kerala News

കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്

Modi 2.0 first anniversary: BJP to hold 750 virtual rallies, conferences;  distribute masks, sanitizers | India News | Zee News

കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി അക്കൗണ്ട് തുറന്ന് എൻഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥി വി കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂർ അടക്കം രണ്ട് വാർഡുകളിൽ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്.  ശക്തമായ ത്രികോണമത്സരം നടന്ന വാർഡാണിത്. 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു വിജയിച്ചത്. കണ്ണൂർ കോർപ്പറേഷന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി വിജയിക്കുന്നത്. നിലവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂർ കോർ‍പ്പറേഷനിൽ നടക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു.  അതേസമയം, സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് ആദ്യമായി പ്രതിപക്ഷാംഗം വിജയിച്ചു. രണ്ടാം വാർഡിൽ യുഡിഎഫിന്‍റെ ബാലകൃഷ്ണൻ എന്ന സ്ഥാനാർത്ഥിയാണ് വിജയിച്ചു. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാർട്ടി കോട്ടയാണ് മലപ്പട്ടം. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!