
പെരിയയില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി. എല്‍.ഡി.എഫ് ഭരണത്തിലുള്ള വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു.
പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിലാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്.
പെരിയ ഇരട്ടക്കൊലപാതകം നടന്ന് കല്യോട് എല്‍.ഡി.എഫിന് തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
അതേസമയം, മലപ്പുറം മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിലും എല്‍.ഡി.എഫ് പരാജയപ്പെട്ടിരുന്നു.
വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന് കുട്ടിയാണ് പരാജയപ്പെട്ടത്.

