Kerala National News

ആധാറില്‍ ഇനി ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട

ന്യൂഡല്‍ഹി: ഇനി മുതല്‍ ആധാറില്‍ നിങ്ങളുടെ പുതിയ ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട. പകരം ആധാര്‍ സെന്‍ററില്‍ നേരിട്ട് എത്തിയാല്‍ മതിയാകും. വിരലടയാളം, ഐറിസ് സ്കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല.

ഇതുസംബന്ധിച്ചുള്ള അറിയിപ്പ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡിഎഐ അറിയിച്ചിരുന്നു. ഓണ്‍ലൈനില്‍ വിലാസം മാത്രം മാറ്റുന്നതിനെ സാധിക്കൂ. അതിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം. ഒടിപി മൊബൈലിലാണ് ലഭിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!