Kerala

മില്‍മ പാല്‍ ലിറ്ററിന് നാലുരൂപ വര്‍ധന, വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മില്‍മ ഭരണ സമിതി യോഗമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

മഞ്ഞ, ഇളം നീല നിറമുള്ള കവറിലെ പാലിന് 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും.
പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. ഈ മാസം ആറിന് മന്ത്രി പി.രാജുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മ ഉയര്‍ത്തിയിരുന്ന ആവശ്യം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!