കോഴിക്കോട് : ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്തുള്ള ഐക്യത്തിന്റെ കാഹളധ്വനി ഉയരണം. വര്‍ഗ്ഗീയതയും വിഘടനവാദവും ഈ മണ്ണില്‍ നിന്ന് തുടച്ചു നീക്കപ്പെടണം. അതോടൊപ്പം ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്ത് നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തിക്കേണ്ട ചുമതലയും നമുക്കുണ്ട്. ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ മഹാന്‍മാര്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കുന്ന രീതിയിലുള്ള നടപടികള്‍ക്കെതിരെയും നാം ജാഗ്രത പാലിക്കണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
രാജ്യത്തിന്റെ പ്രാണവായുവായ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കേരളത്തിനും കോഴിക്കോടിനും നിര്‍ണ്ണായക പങ്കാണ് വഹിക്കാനുണ്ടായിരുന്നത്. ചരിത്രപരമായ ആ ചരിത്ര നിര്‍വ്വഹണത്തിന് നേത്യത്വം നല്‍കിയ മഹാരഥന്‍മാര്‍ നിരവധിയാണ്.
ഈ അഭിമാനകരമായ മുഹൂര്‍ത്തതിന് സാക്ഷ്യം വഹിക്കുമ്പോഴും നമ്മുടെ ഉള്ളിലും തേങ്ങലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം മഹാദുരന്തം വഹിച്ച പ്രളയത്തില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കും മുന്‍പേയാണ് ഈ വര്‍ഷവും പ്രളയം നമുക്ക് മുമ്പാകെ എത്തിയിരിക്കുന്നത്. അനേകമാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു, ഒരായുസിന്റെ സമ്പാദ്യം നഷ്ടപ്പെട്ട് പകച്ചുനില്‍ക്കുന്നവരും നമുക്ക് മുന്നിലുണ്ട്. എന്നിരുന്നാലും മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും നാം കരുത്താര്‍ജിച്ച് മറികടക്കും. ഒരു പ്രതിസന്ധിയും നമ്മുടെ ഇച്ഛാശക്തിയെതകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി നല്‍കി. പോലീസ് കണ്ടിജന്റ് വിഭാഗത്തില്‍ ധനജ്ഞയ് ദാസ് നയിച്ച ലോക്കല്‍ പോലീസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. അനില്‍കുമാര്‍ നയിച്ച ഡിഎച്ച്ക്യു കോഴിക്കോട് സിറ്റി രണ്ടും പ്രമോദ്കുമാര്‍ നയിച്ച ഡിഎച്ച്ക്യു കോഴിക്കോട് റൂറല്‍ മൂന്നും സ്ഥാനവും നേടി. ലക്ഷ്മി നയിച്ച ലോക്കല്‍ പോലീസ് വനിത വിഭാഗം, പി ജുനൈദ് നയിച്ച എക്സൈസ്, എം കെ രാജീവ്കുമാര്‍ നയിച്ച ഫോറസ്റ്റ്, അശ്വന്ത് നയിച്ച എന്‍സിസി ബോയ്സ് സീനിയര്‍ ഡിവിഷന്‍ ആര്‍മി വിംഗ്, സല്‍മാന്‍ ഉല്‍ ഫറസ് നയിച്ച എന്‍സിസി ബോയ്സ് സീനിയര്‍ ആര്‍മി നേവല്‍ വിംഗ്, സാന്ദ്ര ജിമ്മി നയിച്ച എന്‍സിസി സീനിയര്‍ ഗേള്‍സ് ആര്‍മി വിംഗ്, അരുണ്‍ കൃഷ്ണ നയിച്ച എന്‍സിസി സീനിയര്‍ ഗേള്‍സ് ആര്‍മി വിംഗ്, അക്ഷജ് നയിച്ച എന്‍സിസി ജൂനിയര്‍ ബോയ്സ് നേവല്‍ വിംഗ്, അരുണ്‍ ജഗദീഷ് നയിച്ച എന്‍സിസി ജൂനിയര്‍ ബോയ്സ് ആര്‍മി വിംഗ്, ഐശ്വര്യ നേതൃത്വം നല്‍കിയ എന്‍സിസി ജൂനിയര്‍ ഗേള്‍സ് ആര്‍മി വിംഗ്, അഗ്‌നിവേഷ് നയിച്ച സ്‌കൗട്ട്സ്, പവിത്ര നയിച്ച ഗൈഡ്സ്, അഭയ് കൃഷ്ണ നയിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് (റൂറല്‍), ഫാത്തിമ്മ സാഹിര്‍ നയിച്ച എസ് പി സി ഗേള്‍സ്(സിറ്റി), ആന്റണി നയിച്ച എസ് പി സി ബോയ്സ്(സിറ്റി), ശിവാനി നയിച്ച എസ് പി സി ഗേള്‍സ ്(റൂറല്‍), മുഹമ്മദ് മിഷാല്‍ നയിച്ച എസ് പി സി ബോയ്സ് (സിറ്റി), ഷേഖ നയിച്ച എസ് പി സി ഗേള്‍സ് (സിറ്റി), അശ്വനി നയിച്ച ചില്‍ഡ്രന്‍സ് ഹോം കേഡറ്റ് എിങ്ങനെ 23 പ്ലാറ്റൂണുകളാണ് അണി നിരന്നത്. ഡിഎച്ച് ക്യു കോഴിക്കോട് സിറ്റി ഇന്‍സ്പെക്ടര്‍ കെ എം ജോസഫ് പരേഡ് കമാന്‍ഡറായിരുന്നു. കോഴിക്കോട് സിറ്റി എസ്‌ഐ പി മുരളീധരന്‍ പരേഡ് സെക്കന്റ് കമാന്‍ഡര്‍ ആയിരുന്നു. എലത്തൂര്‍ സി എം സി ബോയ്സ് സ്‌കൂളിന്റെ ബാന്‍ഡ് മേളം പരേഡിന്റെ മാറ്റുകൂട്ടി.
പതാക ദിനത്തില്‍ എറ്റവും കൂടുതല്‍ സ്റ്റാമ്പുകള്‍ വില്‍പന നടത്തിയതിന് വിദ്യാലയ വിഭാഗത്തിനുള്ള പുരസ്‌കാരം ഫറോക്ക് ജി വി എച്ച് എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ പുഷ്പരാജിയും ഇതരസ്ഥാപനങ്ങളുടെ വിഭാഗത്തില്‍ വടകര ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമും മന്ത്രിയില്‍ നിന്നും സ്വീകരിച്ചു.
സത്യസായ് ട്രസ്റ്റിനു കീഴിലുള്ള പാത്തിപ്പാറ ട്രൈബല്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തം ചടങ്ങിനെ മനോഹരമാക്കി. ചില്‍ഡ്രന്‍സ് ഹോമിലെയും പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെയും കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനവും, സഹോദരി കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി നഗ്മ സുസുമി അവതരിപ്പിച്ച നൃത്തവും ആകര്‍ഷണീയമായിരുന്നു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു, എം എല്‍ എമാരായ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്ജ്, ഡെപ്യൂട്ടി കമ്മീഷണര്‍ എ കെ ജമാലുദ്ദീന്‍, സബ്കലക്ടര്‍ വിഘ്നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ മേഘശ്രീ, എഡിഎം റോഷ്നി നാരായണന്‍, വിവിധ സാമൂഹിക സംഘടന-രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.