കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വ്യാപാര ദിനത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തീരുമാനിച്ച കുന്നമംഗലം ആശ്രയം പെയിൻ & പാലിയേറ്റീവ് ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം ഇന്ന് 15/08/19ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
പ്രകൃതിദുരന്തം മൂലം കഷ്ടത അനുഭവിക്കുന്ന മേഖലകളിൽ എത്രയും പെട്ടെന്ന് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്നു കെ. സുന്ദരൻ അറിയിച്ചു. ചടങ്ങിൽ ടി. മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പുഹാജി, വിശ്വനാഥൻ നായർ, അശ്റഫ്, നിമ്മി സജി, ജയപ്രകാശ് ജയശങ്കർ, കാസിം, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു