Kerala News

കടകള്‍ തുറക്കല്‍;വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കോടതി ആള്‍ക്കുട്ട നിയന്ത്രണം പാലിക്കുന്നില്ല: ഹൈക്കോടതി വിമര്‍ശനം

കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. വസ്ത്രശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതിഅഭിപ്രായപ്പെട്ടു.

വിദഗ്‌ദ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നും വിദഗ്ദ്ധസമിതിയുടെ ശുപാർശ നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും കോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഹർജിയിൽ അടുത്ത വ്യാഴാഴ്‌ചക്കകം നിലപാടറിയിക്കാനാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം.
ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന ഭാഗമായാണ് കടകള്‍ തുറക്കാതിരിക്കുന്നത് എങ്കില്‍, സംസ്ഥാനത്ത് പലയിടങ്ങളിലും ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലവും പാലിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും കോടതി വിമർശിച്ചു. ആകെയുള്ളത് ആളുകൾ മാസ്‌ക്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്‌ച ഇതാണെന്നും കോടതി നിരീക്ഷിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!