Kerala News

വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി യുവതി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തു

ആലപ്പുഴ; വിവാഹത്തിൽ നിന്ന് കാമുകൻ പിന്മാറിയതിനെ തുടർന്ന് ആലപ്പുഴയിൽ യുവതി ആത്മഹത്യാ ചെയ്തു. ആറാട്ടുപുഴ സ്വദേശി അർച്ചന (21) ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിഷക്കായ കഴിച്ചാണ് യുവതിയുടെ ആത്മഹത്യ.

ബി.എസ്.സി. നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയായ അർച്ചന ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാൻ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിച്ചു തുടർന്ന് ഇയാൾ മറ്റൊരു സുഹൃത്ത് വഴി അർച്ചനയുടെ വീട്ടിൽ വിവരമറിയിച്ചതോടെയാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കാമുകനായ യുവാവ് അർച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അർച്ചനയുടെ വീട്ടുകാരുടെ മറുപടി. പ്രണയബന്ധം തുടരവേ സ്ത്രീധനത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അർച്ചനയെ വിവാഹം കഴിക്കണമെങ്കിൽ കൂടുതൽ സ്ത്രീധനം വേണമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത് തുടർന്ന് ഇയാൾ വിവാഹത്തിൽനിന്ന് പിന്മാറി. ഇതാണ് മരണകാരണമായത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!