Kerala News

മാലാഖാമാർക്ക് ചിറകു മുളയ്ക്കുന്നത് കണ്ടിട്ടുണ്ടോ?? പ്രവാസി മലായാളി നേഴ്സ് ജഫ്സി റഫീഖിന്റെ അനുഭവങ്ങൾ

സൗദി അറേബ്യ: നിങ്ങൾ ആരുമില്ലാത്തവർക്ക് കൂട്ടിരുന്നിട്ടുണ്ടോ? ഒന്നു എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്തവർക്കായി അവരുടെ ചലനങ്ങളായി മാറാൻ സാധിച്ചിട്ടുണ്ടോ? പ്രാഥമിക കർമ്മങ്ങൾ ചെയ്തെന്നു പോലും അറിയാതെ പോകുന്ന മനുഷ്യന് സഹായമായി എത്തിയിട്ടുണ്ടോ? ചോദ്യങ്ങൾ ഇങ്ങനെ പലതാണ് ഇല്ല എന്ന് മറുപടി പറയുന്നവരായിരിക്കാം കൂടുതലും. എന്നാൽ നമ്മൾക്കിടയിലുമുണ്ട് ഇത്തരം ആളുകൾ. “മാലാഖ” എന്ന് വിളിപ്പേരുള്ള നമ്മുടെ നേഴ്സ്മാർ. ലോക നേഴ്സ് ദിനത്തിൽ അത്തരമൊരു മലയാളി പ്രവാസി നേഴ്‌സിനെ നമുക്ക് പരിചയപ്പെടാം ജഫ്സി റഫീഖ്.

മലപ്പുറം ജില്ലയിലെ കുനിയിൽ എന്ന ഗ്രാമത്തിൽ നിന്നും ഒരു സാധരണ മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്ന് പിന്നീട് സ്കൂൾ പഠനങ്ങൾക്ക് ശേഷം തനിക്ക് ഏറെ ഇഷ്ടമായ തൊഴിലിനു വേണ്ടി പ്രയത്നം ആരംഭിച്ചു. കർണാടകയിൽ പോയി നഴ്സിങ് ബിരുദം നേടി. ഈ നേട്ടത്തിനൊപ്പം രണ്ടു വർഷത്തെ പ്രവർത്തി പരിചയവും നേടിയെങ്കിലും നാട്ടിൽ ലഭ്യമാകുന്ന ശബളം കൊണ്ട് തനിക്ക് പഠിക്കാൻ എടുത്ത ബാങ്ക്‌ ലോണിന്റെ പലിശ പോലും മുടക്കാതെ അടക്കാൻ പറ്റില്ല എന്ന സത്യം മനസിലാക്കിയാണ് മരുഭൂമിയുടെ പച്ചപ്പ്‌ തേടി സൗദി അറേബ്യയിലേക്ക് ഇവർ വിമാനം കയറിയത്. ഒരു പക്ഷെ അന്ന് കുടുംബത്തിന് അല്പമൊരു സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നെങ്കിൽ ഈ മാലാഖയുടെ സേവനം നാട്ടിൽ തന്നെ ഉണ്ടായേനെ.

അങ്ങനെ കഴിഞ്ഞ അഞ്ചു വർഷമായി പാലിയിൽ കെ.വി.ജമാൽ ഷരീഫ ദമ്പതികളുടെ .ജഫ്സി റഫീഖ് പ്രവാസ ലോകത്ത് ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. ഇവർക്കാദ്യം സൗദിയിലാണ് ജോലി ലഭ്യമായത് ഒരു ക്ലി‌നിക്കിൽ ആയിരുന്നു. രോഗികളുമായി യാതൊരു മാനസികമായ അടുപ്പത്തിനുള്ള സാധ്യതകൾക്കും വഴി തുറക്കാത്തയിടം. എത്തിപ്പെട്ട സ്ഥലത്തെ സംസ്‌കാരം, ഭാഷ, ആളുകൾ ജീവിത രീതികൾ ഇവയൊക്കെ പൊരുത്തപ്പെടാൻ തന്നെ കുറച്ചു സമയം വേണ്ടി വന്നു ഇവർക്ക്. രണ്ടു വർഷത്തിനു ശേഷം ആ ജോലി മതിയാക്കി നാട്ടിൽ വന്നു മാസ്റ്റർ ഡിഗ്രി കമ്പ്ലീറ്റ് ചെയ്ത് വീണ്ടും 2016 സൗദിയിലേക്ക് എം ഒ എച്ച് വിസയിൽ തിരിച്ചു പോയി .

ഇത്തവണ ജോലി ലഭ്യമായത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ലോങ്ങ് ടെം കെയർ റീഹാബിലിറ്റേഷൻ സെന്ററിലാണ്. അത് ജീവിതത്തെ മാറ്റി മറിച്ച അനുഭവമായി ജഫ്‌സി പറയുന്നു. വാഹന അപകടങ്ങളിൽ പെട്ടും അല്ലാതെയും പലരോഗാവസ്ഥയിലും ശരീരം തളർന്ന് അബോധവസ്ഥയിലും കിടക്കുന്നവർ ,മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾപോലും സ്വന്തമായി ചെയ്യാൻ കഴിയാത്തവർ, മനസിൽ നിന്നും ഉയരുന്ന ഒരുവാക്കു പോലും ഉരിയാടാൻ പോലും കഴിയാത്തവർ. മറ്റുചിലർ വീൽ ചെയറിൽ ഇരുന്നു അതിലൂടെ അല്പമായുള്ള ലോകം കാണാനും സംസാരിക്കാനും കഴിയുന്നവർ. ഇങ്ങനെ ദുരിത ജീവിതം പേറുന്നവർക്ക് അത്താണിയായാണ് രണ്ടാം വരവ്. തനിക്കൊപ്പം നിരവധി സഹ പ്രവർത്തകരും ഈ രോഗികൾക്ക് കൂട്ടായി പരിചരിച്ചു പോന്നു.

ഭൂരിഭാഗം രോഗികളും എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് നമ്മൾ മാലാഖമാർ എന്ന് വിളിക്കുന്ന ഇവരെ തന്നെയായിരുന്നു. അവർ പങ്കുവെക്കുന്ന മാനസിക പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ആശ്വാസവാക്കുകളെയും സ്വാന്തന സ്പർശങ്ങളായും തന്നെ പോലെ ഓരോ നഴ്സുമാരും മാറുന്നതായി ജഫ്‌സിയ്ക്കും തോന്നി തുടങ്ങി. ആ മാലാഖമാർ അവരുടെ ആരൊക്കെയോ ആയി മാറുകയാണ്. തികച്ചും ഒരു കുടുംബം പോലെ അവരുടെ ഒരു പുഞ്ചിരിയിൽ, വിഷമം മാറുന്ന മുഖത്തിൽ, ചെയ്ത ജോലിയുടെ കാഠിന്യത്തെക്കാൾ മനസ്സിൽ ഉദിച്ചു ഉയരുന്ന സംതൃപ്തി. അപ്പോഴാണ് മാലാഖയുടെ ചിറകു മുളക്കുന്നതു പോലെ തോന്നി തുടങ്ങുന്നതെന്ന് ജഫ്‌സി തന്നെ പറയുന്നു.

മനുഷ്യന് ശരീരത്തിന് പറ്റിയ മുറിവുണക്കാൻ മരുന്ന് വെച്ച് കെട്ടുമ്പോൾ ഹൃദയത്തിൽ അവനേറ്റ മുറിവിനു മരുന്നാവാനും ഇത് പോലുള്ള മാലാഖാമാർക്ക് സാധിക്കും. മാനസികനിലയും ശാരീരിക നിലയും നിയന്ത്രണത്തിലാക്കി പുഞ്ചിരിക്കുന്നവരുടെ കൂടെ പുഞ്ചിരിക്കാനും കരയുന്നവരെ അശ്വസിപ്പിക്കാനും ഒരേസമയത് കഴിയണം .വിശക്കുമ്പോൾ കഴിക്കുവാനോ ,ക്ഷീണിക്കുമ്പോൾ ഒന്നിരിക്കുവാനോ കഴിയാതെ രോഗികളുടെ ആവശ്യങ്ങൾ സമയത്തു നിറവേറ്റിക്കൊടുക്കണം. ഒരു പക്ഷെ സ്വന്തം ജീവനേക്കാൾ തുല്യം മറ്റുള്ളവരെ സ്നേഹിക്കണമെന്നു സാരം.

ഇത്തവണ മെയ് 12 ഇന്റർനാഷണൽ നഴ്സസ് ഡേ ലോകം മുഴുവൻ നഴ്സിംഗ് പ്രൊഫഷൻ വലിയരീതിയിൽ അംഗീകരിക്കപെടുന്നു മുൻ വർഷത്തേക്കാൾ എന്ന് ഈ മാലാഖയ്ക്കും തോന്നുന്നുണ്ട്. കോവിഡ് 19 എന്ന മഹാമാരി വരിഞ്ഞു മുറുക്കുന്ന സാഹചര്യത്തിൽ ഇന്ന് ഓർത്തില്ലെങ്കിൽ പിന്നെ എന്ന്.

കോവിഡ് അതിവേഗം വ്യാപിച്ച രാജ്യങ്ങളില്നിന്ന് നിന്ന് പഠിക്കേണ്ട ഒരു പ്രധാന പാഠം അത്യാധുനിക ആരോഗ്യസംരക്ഷണ സംവിധാനം തകർച്ചയുടെ വക്കിലാണെന്നതാണ്. രജിസ്റ്റർ ചെയ്ത നഴ്‌സുമാർ ക്ഷീണം, രോഗം പിടിപെടൽ, ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകൽ എന്നിവ അനുഭവിക്കുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തിന് ഞങ്ങൾ മാലാഖമാർ വഹിക്കുമ്പോൾ, ആരോഗ്യ പ്രവർത്തകരെയും രോഗികളെയും നമ്മളെയും സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടത് എല്ലാവരും ബാധ്യസ്ഥരാണെന്ന് ജഫ്‌സി ഉറപ്പിച്ചു പറയുന്നു. കോവിഡ്-19 എതിരെ പോരാടുന്ന എന്നെപോലെ ഉള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക തങ്ങളുടെ മക്കളെ , കുടുംബത്തെ അവരുടെ ഭാവിയെ ഓർത്താണ്.

ഏറ്റവും കൂടുതൽ രോഗികൾക്ക് കുറവ് നഴ്സുമാർ, നീണ്ട തൊഴിൽ വേളകൾ , വേതനം ഇല്ലായിമ്മ കുടുംബത്തിൽ നിന്ന് മാറി താമസിക്കേണ്ടി വരിക ഇതൊക്കെ മുമ്പിലുള്ള വെല്ലുവിളികളാണ് അപ്പോഴും പതറാതെ ജീവിക്കുന്നവർ. പക്ഷെ നമുടെ ഭരണകൂടം എത്ര നാൾ കാണാതെ പോകും?.

എന്നാൽ തങ്ങളുടെ തൊഴിൽ മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്നതാണ് മറ്റുള്ളവർക്ക് ഇവർക്ക് കൊടുക്കാനുള്ള വെല്ലുവിളി. മാലാഖമാരുടെ ഈ ദിനത്തിൽ പുതിയ തലമുറയെ ആതുരസേവന രംഗത്തെക്ക് ആകർഷിക്കുന്ന തരത്തിൽ ഞങ്ങളുടെ ഈ മേഖലയെ പരിപോഷിപ്പിക്കാൻ ഒരു കയ്യോടെ മുന്നേറാമെന്നാണ് ഈ പ്രവാസി മാലാഖയ്ക്ക് കേരളത്തോട് പറയാനുള്ളത് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!