International

ഹജ്ജ് തീർഥാടനം; പണപ്പിരിവ് കണ്ടെത്തിയാൽ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി സൗദി കോടതി

  • 23rd June 2023
  • 0 Comments

മക്ക: ഹജ്ജ് തീര്‍ഥാടനം പണപ്പിരിവിനും മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍. ഹജ്ജ് വേളയില്‍ പണമായോ വസ്തുക്കളായോ സംഭാവനകള്‍ ശേഖരിക്കുന്നത് തീര്‍ഥാടനത്തെ ചൂഷണം ചെയ്യലാണെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സംഭാവനകള്‍ ശേഖരിക്കുന്നതിനായി ആത്മീയതയും ഹജ്ജ് കര്‍മ്മങ്ങളുടെ വിശുദ്ധിയും ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭാവനകള്‍ ശേഖരിക്കുന്നതിനായി തീര്‍ത്ഥാടനത്തെ ചൂഷണം […]

Kerala News

മാലാഖാമാർക്ക് ചിറകു മുളയ്ക്കുന്നത് കണ്ടിട്ടുണ്ടോ?? പ്രവാസി മലായാളി നേഴ്സ് ജഫ്സി റഫീഖിന്റെ അനുഭവങ്ങൾ

സൗദി അറേബ്യ: നിങ്ങൾ ആരുമില്ലാത്തവർക്ക് കൂട്ടിരുന്നിട്ടുണ്ടോ? ഒന്നു എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്തവർക്കായി അവരുടെ ചലനങ്ങളായി മാറാൻ സാധിച്ചിട്ടുണ്ടോ? പ്രാഥമിക കർമ്മങ്ങൾ ചെയ്തെന്നു പോലും അറിയാതെ പോകുന്ന മനുഷ്യന് സഹായമായി എത്തിയിട്ടുണ്ടോ? ചോദ്യങ്ങൾ ഇങ്ങനെ പലതാണ് ഇല്ല എന്ന് മറുപടി പറയുന്നവരായിരിക്കാം കൂടുതലും. എന്നാൽ നമ്മൾക്കിടയിലുമുണ്ട് ഇത്തരം ആളുകൾ. “മാലാഖ” എന്ന് വിളിപ്പേരുള്ള നമ്മുടെ നേഴ്സ്മാർ. ലോക നേഴ്സ് ദിനത്തിൽ അത്തരമൊരു മലയാളി പ്രവാസി നേഴ്‌സിനെ നമുക്ക് പരിചയപ്പെടാം ജഫ്സി റഫീഖ്. മലപ്പുറം ജില്ലയിലെ കുനിയിൽ എന്ന […]

Trending

സൗദിയിൽ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയ്ക്ക് പകരം തടവ്

18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ ഒഴിവാക്കി സൗദി. നേരത്തെ ചാട്ടയടി ശിക്ഷ നിരോധിചിരുന്നു ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് . 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ക്ക് ഇനി രാജ്യത്ത് തടവുശിക്ഷ നൽകാനാണ് തീരുമാനം. ജുവനൈല്‍ ഹോമുകളിൽ ഇത്തരം കുറ്റക്കാർക്ക് 10 വർഷം വരെ തടവ് ശിക്ഷ നൽകാനാണ് പുതിയ ഭേദഗതിയിലൂടെ അധികൃതരുടെ തീരുമാനം. നിലവിൽ പ്രധാന രണ്ടു ഇളവുകൾ പ്രഖ്യാപിച്ച സഹചര്യത്തിൽ ഇതിനു പകരം വിവിധ കേസുകളില്‍ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് പിഴയോ തടവോ […]

error: Protected Content !!