കോവിഡ് പ്രതിസന്ധിമൂലം ലാ ലീഗയുടെ അടച്ചു പൂട്ടപ്പെട്ട മൈതാനങ്ങൾ ഇന്ന് തുറക്കും. ആളുകളും ബഹളങ്ങളുമില്ലാതെ ഒഴിഞ്ഞ കസേരകൾക്കു മുൻപിൽ അവർ പന്ത് തട്ടും. ആ നിമിഷം കാണാനായി കോടിക്കണക്കിനു ആരാധകർ തത്സമയത്തിനായി കാത്തിരിക്കും. പുനഃരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ. സെവിയ്യ- റയൽ_ ബെറ്റിസ് പോരാട്ടത്തോടെ ചാംപ്യൻഷിപ് ആരംഭിക്കും. കളിക്കാരും മറ്റു സേവകരും അടക്കം 270 പേർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ പറ്റു.
കീരിടത്തിൽ മുത്തമിടുന്നത് ആരായിരിക്കും എന്നത് അവസാന നിമിഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത് മെസ്സിയുടെ ബാഴ്‌സ മുന്പന്തിയിലാണെങ്കിലും റയൽ ദുർബലർ അല്ല. വെറും രണ്ടു പോയിന്റ് മറികടക്കാൻ സാധിക്കാത്തതുമല്ല. അത് കൊണ്ട് തന്നെ പോരാട്ടം കനക്കും. ഓരോ മത്സരവും ടീമിന് വെല്ലുവിളിയാണെന്നു കോച്ച് ക്വീക്കി സെറ്റയിൻ തന്നെ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഈ വരുന്ന 13 നു മല്ലോർക്കയുമായാണ് ബാഴ്‌സയുടെ മത്സരം. മെസ്സിയുടെ വരവിനായി മുഴുവൻ ആരാധകരും കാത്തിരുക്കുകയാണ്. കളിയുടെ തത്സമയ സംപ്രേക്ഷണം ലാ ലിഗ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിൽ ലഭ്യമാകും