National

ബഹുമാനപ്പെട്ട പ്രധാനമന്ത്രി; പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിന്ദൂര്‍ ഓപറേഷനെ കുറിച്ചും വെടിനിര്‍ത്തലിനെ കുറിച്ചും വിശദീകരിക്കാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനെ കുറിച്ച് ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന കാര്യവും രാഹുല്‍ കത്തില്‍ അടിവരയിടുന്നുണ്ട്.

”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഉടന്‍തന്നെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, സിന്ദൂര്‍ ഓപറേഷന്‍, വെടിനിര്‍ത്തല്‍ (വെടിനിര്‍ത്തല്‍ ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ആണല്ലോ) എന്നിവയെ കുറിച്ച് ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും അറിയാന്‍ അത് അനിവാര്യമാണ്. ഭാവിയിലെ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള അവസരം കൂടി ഇങ്ങനെയൊരു കൂടിച്ചേരലിലൂടെ കൈവരും. ഈ ആവശ്യം ഗൗരവമായി എടുക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.?”-എന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പഹല്‍ഗാം ആക്രമണത്തെ കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് ഏപ്രില്‍ 28ന് കത്തയച്ചിരുന്ന കാര്യവും ഖാര്‍ഗെ ഓര്‍മപ്പെടുത്തി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!