National

‘ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചതില്‍ സന്തോഷം; രാഹുല്‍ ഗാന്ധി

  • 18th August 2026
  • 0 Comments

ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംയമനം പാലിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിച്ചെന്നും രാജ്യത്തെ ഓരോ വിദ്യാര്‍ത്ഥിക്കുമൊപ്പം താന്‍ ഉറച്ചുനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കുന്ന സംവിധാനത്തിന് പകരം അവരെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തര്‍മന്തറില്‍ നടന്ന സിജെപി സമരത്തിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലും വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായത്. സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷകളില്‍ സുതാര്യതയും നീതിയും […]

National

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

  • 14th August 2026
  • 0 Comments

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ യുപിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. ഐപിസി 153A പ്രകാരമുള്ള കേസില്‍ നടപടിയെടുക്കാന്‍ ആവശ്യമായ യുപി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച്, അനുമതിയില്ലാത്ത സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സമന്‍സ് […]

National

അമിത് ഷാ മറുപടി പറയണം; പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

  • 31st July 2026
  • 0 Comments

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ എത്തി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കിടെ നടന്ന ലാത്തിച്ചാര്‍ജിനും പെല്ലറ്റ് പ്രയോഗത്തിനും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കും. അമിത് ഷാ സഭയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്താനുള്ള നീക്കം നടത്തുന്നത്. ഇന്ത്യാ സഖ്യ എംപിമാരുടെ യോഗത്തിന് ശേഷം പാര്‍ലമെന്റ് കവാടത്തില്‍ സംയുക്ത പ്രതിഷേധവും സംഘടിപ്പിക്കും. അതേസമയം, ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബിലും സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബിലും […]

National

അമിത്ഷാ പാര്‍ലമെന്റിലെത്താന്‍ ഭയക്കുന്നു; ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആര്‍എസ്എസ് കവരുന്നു; രാഹുല്‍ ഗാന്ധി

  • 29th July 2026
  • 0 Comments

ഡല്‍ഹി: രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും തെരുവില്‍ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ബിജെപിയോടും അഭ്യര്‍ത്ഥിക്കുന്നു. അമിത്ഷാ പാര്‍ലമെന്റിലെത്താന്‍ ഭയക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആര്‍എസ്എസ് കവരുന്നുവെന്നും എല്ലാ സര്‍വകലാശാലകളുടെ തലപ്പത്തും ആര്‍എസ്എസുകാരാണെന്നും രാഹുല്‍ ആരോപിച്ചു. അവര്‍ പരീക്ഷകളെ അട്ടിമറിക്കുന്നു.അവര്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നു.സ്വകാര്യ കമ്പനികള്‍ പരീക്ഷകള്‍ നിരീക്ഷിക്കുന്നു,നടത്തുന്നു.സ്വകാര്യ മേഖലയിലേക്ക് ആര്‍എസ്എസും വരുന്നു അവര്‍ എല്ലാം പിടിച്ചെടുക്കുന്നു.പ്രധാന്‍ അല്ലായിരുന്നു,ആര്‍എസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്.വിദ്യാര്‍ത്ഥികളോട് തങ്ങളുടെ […]

National

അര്‍ദ്ധരാത്രിയിലെ പരിതാപകരമായ വീഡിയോയിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുത്: പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

  • 24th July 2026
  • 0 Comments

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണെന്നും അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുതെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു. ‘മിസ്റ്റര്‍ മോദി, ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്’, രാഹുല്‍ കുറിച്ചു. ധര്‍മേന്ദ്ര […]

National

സിജെപി സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്; പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍ കുത്തിയിരുന്ന് നേതാക്കള്‍

  • 21st July 2026
  • 0 Comments

ന്യുഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രതിഷേധിക്കുന്നത്. കൈകള്‍ കൂട്ടിക്കെട്ടിയൊണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ സിജെപി സമരത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്. അതിനിടെ […]

National

ടെലഗ്രാം നിരോധനം: കള്ളനെ പിടിക്കുന്നതിനു പകരം മോദി സര്‍ക്കാര്‍ ഇരകളുടെ വീടിന് പൂട്ടിടുന്നു; രാഹുല്‍ ഗാന്ധി

  • 17th June 2026
  • 0 Comments

ന്യൂഡല്‍ഹി: ടെലഗ്രാം നിരോധനം മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലില്‍ പൂട്ട് തൂക്കിയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെലിഗ്രാമിലൂടെ പഠിക്കുന്നു. ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എങ്ങനെ പരിഹാരം കാണും? അടുത്ത നിരോധനം ആര്‍ക്കായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. നാടകങ്ങള്‍ക്ക് ഒരു കുറവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നാടകങ്ങളെല്ലാം […]

National

ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, ഇന്ത്യന്‍ നാവികരെ യുഎസ് നാവികപ്പട ആക്രമിച്ചതില്‍ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

  • 12th June 2026
  • 0 Comments

ന്യൂഡല്‍ഹി: യുഎസ് നാവികപ്പടയുടെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, അധികാരശക്തിയില്ലാത്ത പ്രധാനമന്ത്രിയാണെന്നും ജീവനപഹരിച്ചവരെ നേരിടാന്‍ കോംപ്രമൈസ് പ്രധാനമന്ത്രിക്ക് ശക്തിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘യുഎസ് ആക്രമണത്തില്‍ അന്താരാഷ്ട്ര സമുദ്രനിരപ്പില്‍ മൂന്ന് ഇന്ത്യക്കാരാണ് അടുത്ത ദിവസങ്ങളിലായി കൊല്ലപ്പെട്ടത്. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രിയെന്താണ് പറയുന്നത്? ഒരക്ഷരം ഇതിനെതിരെ അദ്ദേഹം പറഞ്ഞോ? അന്താരാഷ്ട്ര ശക്തികളുടെ ഇടപെടല്‍ […]

Kerala

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ

  • 18th September 2025
  • 0 Comments

പത്തനംതിട്ട; വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ ദർശനത്തിനെത്തി. പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽനിന്ന് സസ്പെൻഷനിലായ രാഹുൽ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ സഭയിലെത്തിയില്ല. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

National

രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന്‍ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് […]

error: Protected Content !!