Kerala kerala

വിവാദത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ പുറത്തേക്ക്; നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്; എംഎല്‍എയായി തുടരും, അബിന്‍ വര്‍ക്കിയും കെഎം അഭിജിത്തും പരിഗണനയില്‍

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനത്ത് നിന്നും രാജിവെക്കുന്ന പശ്ചാത്തലത്തില്‍ പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎല്‍എ സ്ഥാനത്ത് തല്‍ക്കാലം തുടരും. രാഹുല്‍ വ്യക്തത വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സില്‍ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചര്‍ച്ച നടക്കുന്നത്. വിഷയത്തില്‍ […]

National

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയേക്കും; ഇടപെട്ട് എഐസിസി

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തില്‍ വിവരങ്ങള്‍ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ദീപ ദാസ്മുന്‍ഷി കെപിസിസി നേതൃത്വത്തിന് കൈമാറി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. ആരോപണങ്ങള്‍ പുറത്ത് വരും മുന്‍പേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് […]

Kerala kerala

തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. അനുകമ്പയില്ലാത്ത നടപടിയെന്ന് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചു. മിണ്ടാപ്രാണികളെ ഒഴിവാക്കേണ്ട പ്രശ്‌നമായല്ല ഇത് കാണേണ്ടത്. മനുഷ്യത്വ നയത്തില്‍ നിന്ന് പിന്നോട്ടു നടക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Kerala kerala kerala politics

അമിത് ഷാക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ജാര്‍ഖണ്ഡ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാര്‍ഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യം തേടി രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

Kerala kerala

ഉമ്മന്‍ ചാണ്ടി തന്റെ ഗുരു; രാഷ്ട്രീയത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി; രാഹുല്‍ ഗാന്ധി

കോട്ടയം: രാഷ്ട്രീയത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അടുത്ത് കണ്ടുവെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഡോക്ടര്‍മാര്‍ ഉമ്മന്‍ചാണ്ടിയോട് നടക്കരുത് എന്ന് പറഞ്ഞിരുന്നു. അത് കേള്‍ക്കാതെ അദ്ദേഹം യാത്രയുടെ ഭാഗമായെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി തന്റെ ഗുരുവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ച […]

kerala Kerala

‘ഞാന്‍ വിളിച്ചാല്‍ വരുന്നതും പ്രഖ്യാപിക്കുന്നതുമാണ് സിപിഎം സ്ഥാനാര്‍ഥി എന്ന് അറിഞ്ഞതില്‍ സന്തോഷം’; രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: സിപിഎമ്മിന് അനുകൂലമായ 2021ലെ തെരഞ്ഞെടുപ്പില്‍ പോലും തൃപ്പൂണിത്തറയില്‍ ജയിക്കാന്‍ ഇടത് സ്ഥാനാര്‍ഥിയായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കവളപ്പാറ ദുരന്തം ഉണ്ടായപ്പോള്‍ അവിടെയോ മനുഷ്യ – വന്യജീവി സംഘര്‍ഷം ഉണ്ടായപ്പോള്‍ അവിടെയോ സ്വരാജിനെ കണ്ടിട്ടില്ല. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വലിയ സന്തോഷമെന്നും എം.വി ഗോവിന്ദന്‍ നിലമ്പൂരില്‍ മത്സരിക്കണമെന്നായിരുന്നു തങ്ങളുടെയൊക്കെ ആഗ്രഹമെന്നും രാഹുല്‍ കോഴിക്കോട്ട് പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ ഉടനെ വരുന്നതും പ്രഖ്യാപിക്കുന്നതും ആണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി എന്നത് അറിയുന്നതില്‍ സന്തോഷമുണ്ട്. മനുഷ്യ വന്യജീവി […]

National

രാഹുല്‍ ഗാന്ധി കശ്മീരിലേക്ക്; നാളെ പൂഞ്ച് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കശ്മീരിലെ പൂഞ്ച് സന്ദര്‍ശിക്കും. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. ഭീകരാക്രമണത്തിനിരയായവരുടെ കുടുംബാം?ഗങ്ങളുമായി അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് അതിര്‍ത്തി മേഖലയില്‍ ഷെല്ലാക്രമണം ഉണ്ടാവുകയും പൂഞ്ചിലടക്കം നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. പൂഞ്ചില്‍ മാത്രം ഏകദേശം […]

National

‘പപ്പാ, നിങ്ങളുടെ ഓര്‍മകളാണ് എന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നത്; രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി മകനും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പിതാവിന്റെ ഓര്‍മകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും രാഹുല്‍ എക്‌സിലെ കുറിച്ചു. ‘പപ്പാ, നിങ്ങളുടെ ഓര്‍മകളാണ് എന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നത്. നിങ്ങളുടെ പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് എന്റെ ദൃഢനിശ്ചയം – ഞാന്‍ തീര്‍ച്ചയായും അവ നിറവേറ്റും’. -രാഹുല്‍ എക്‌സില്‍ കുറിച്ചു. രാജീവ് ഗാന്ധിയുടെ […]

National

ബഹുമാനപ്പെട്ട പ്രധാനമന്ത്രി; പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിന്ദൂര്‍ ഓപറേഷനെ കുറിച്ചും വെടിനിര്‍ത്തലിനെ കുറിച്ചും വിശദീകരിക്കാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനെ കുറിച്ച് ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന കാര്യവും രാഹുല്‍ കത്തില്‍ അടിവരയിടുന്നുണ്ട്. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഉടന്‍തന്നെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, സിന്ദൂര്‍ ഓപറേഷന്‍, വെടിനിര്‍ത്തല്‍ (വെടിനിര്‍ത്തല്‍ […]

National

ഓപ്പറേഷന്‍ സിന്ദൂര്‍; സൈന്യത്തില്‍ അഭിമാനമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കിയ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. ഐക്യത്തിനുള്ള സമയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് സുരക്ഷ സേനക്ക് ഒപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു. ”പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതാണ് . അത് ദേശീയ താല്‍പര്യത്തില്‍ ഊന്നിയതാകണം. ഇത് ഐക്യത്തിനും ഐക്യദാര്‍ഢ്യത്തിനും വേണ്ടിയുള്ള സമയമാണ്. ഏപ്രില്‍ 22 ന് […]

error: Protected Content !!