Kerala kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ച; പിന്നില്‍ ക്ഷേത്രവുമായി ബന്ധപെട്ടവര്‍? ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തല്‍. സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.

റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്‌ട്രോങ്ങ് റൂമിന്റെ ഓടുകള്‍ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തല്‍. കരാറുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണ്.

കവര്‍ച്ചയ്ക്ക് പിന്നില്‍ ക്ഷേത്രവുമായി ബന്ധപെട്ടവര്‍ തന്നെയെന്ന് പൊലീസ് നിഗമനം.

കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ വച്ചിരുന്ന 13.5 പവന്‍ സ്വര്‍ണം മോഷണം പോയത്. ക്ഷേത്രകവാടം നിര്‍മിക്കാനായി സംഭാവന ലഭിച്ച സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!