Kerala kerala National

അതിര്‍ത്തി ശാന്തം; രാത്രി അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളില്ല

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം നടന്ന ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഇന്ന് സ്ഥിതി ശാന്തം. ഇന്നലെ രാത്രി മുതല്‍ അക്രമസംഭവങ്ങള്‍നടന്നതായി റിപ്പോര്‍ട്ടുകളില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിയന്ത്രണങ്ങളും പിന്‍വലിച്ചു.

ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളില്‍ സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഷോപ്പിയാനിലും കുല്‍ഗാമിലുമാണ് റെയ്ഡ്. അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

അതേസമയം, ഇന്നലെ ഏറെ വൈകിയും ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായി. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!