ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണമെന്ന് പാകിസ്താന്‍
ഇസ്ലാമബാദ്: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സമ്മാനിക്കണ നിര്‍ദേശവുമായി പാകിസ്താന്‍ സര്‍ക്കാര്‍ രംഗത്ത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശത്തെ മാനിക്കുന്നു. ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തില്‍ ട്രംപ് നടത്തിയ മികച്ച നയതന്ത്രവും നേതൃപാടവവും പരിഗണിക്കണമെന്നും പാകിസ്താന്‍ സര്‍ക്കാര്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. താന്‍ എന്തൊക്കെ ചെയ്താലും നൊബേലിന് പരിഗണിക്കില്ലെന്ന ട്രംപിന്റെ പരിഭവത്തിനു പിന്നാലെയാണ് പാകിസ്താന്റെ നീക്കം. പാകിസ്താന്‍ സേനാ മേധാവി അസിം മുനീറിന് ഏതാനും ദിവസം മുമ്പ് വൈറ്റ് ഹൈൗസില്‍ ട്രംപ് […]