അയോധ്യക്ക് പിന്നാലെ ബദരീനാഥിലും ഭണ്ഡാരക്കൊള്ളയെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര കമ്മിറ്റി
ഡെറാഡൂണ്‍: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ശ്രീ ബദരീനാഥ് ധാമിലും വഴിപാടുകളിലും സംഭാവനകളിലും തട്ടിപ്പ് നടന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതോടെ ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ടെംപിള്‍ കമ്മിറ്റി (BKTC) സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും 24 മണിക്കൂറിനുള്ളില്‍ കമ്മിറ്റി നടപടികള്‍ ആരംഭിച്ചതായും ബികെടിസി ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്തുന്നതിനായി […]









