Kerala kerala

ചക്കാലക്കല്‍ എച്ച് എസ് എസില്‍ പ്രതിഭാ സംഗമം നടത്തി

മടവൂര്‍ :-തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ കൊടുവള്ളി സബ് ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടുകയും,പൊതു വിദ്യഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ നടത്തിയ കായിക ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളില്‍ എ ഗ്രേഡ് നേടുകയും ചെയ്ത വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പി ടി എ യുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം നടത്തി .കൊടുവള്ളി സബ് ജില്ലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വിദ്യാലയത്തില്‍ നിന്നും ഇത്രയും കുട്ടികളെ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടുന്നത് . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും ഇംഗ്ലീഷ് സ്‌കിറ്റ് ,ഒപ്പന , ചവിട്ടു നാടകം . അറബിക് കലാമേളയില്‍ നിന്നും അറബിക് നിഘണ്ടു നിര്‍മ്മാണം,ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും ഡ്യൂബിള്‍ ,അറബിക് കവിതാ രചന എന്നീ ഇനങ്ങളാണ് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയത്. മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി അധ്യക്ഷനായിരുന്നു . പ്രശസ്ത എഴുത്തുകാരനും തിരക്കഥാ കൃത്തുമായ ഷിബു മൂത്താട്ട് മുഖ്യഅഥിതി ആയിരുന്നു. മാനേജര്‍ പി കെ സുലൈമാന്‍ മാസ്റ്റര്‍ ,പ്രിന്‍സിപ്പാള്‍ എം സിറാജുദീന്‍ ഹെഡ് മാസ്റ്റര്‍ ടി കെ ശാന്തകുമാര്‍ , പി പി മനോഹരന്‍ ,കെ ജാബിര്‍ ,ഷാജു പി കൃഷ്ണന്‍ , പി കെ അന്‍വര്‍ ,സി കെ നിതിന്‍, ശ്രീജിത്ത് മടവൂര്‍ ,നൗഫല്‍ ,ബൈജു,കെ രഞ്ജിത്ത് , റഹ്‌മത്ത് ,എന്നിവര്‍ സംസാരിച്ചു

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!