Kerala News

പിഎസ്‌സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണം: പിഎസ് സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിഎസ്‌സിയുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പിഎസ്‌സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്റ്റംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ദിവസങ്ങളായതിനാലാണ് ചര്‍ച്ച നീണ്ടു പോകുവാന്‍ ഇടയാക്കിയത്. അടുത്ത പ്രവൃത്തി ദിവസം സെപ്റ്റംബര്‍ 16 ആണ്. ഈ ദിവസം തന്നെ വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!