Kerala kerala kerala politics

പിഎസ്സിയില്‍ പരാതി പ്രവാഹം: 90ലധികം പരീക്ഷകളില്‍ ക്രമക്കേട് ആരോപണം; പരാതി നല്‍കി ഉദ്യോഗാര്‍ഥികള്‍

  • 30th July 2026
  • 0 Comments

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിഎസ്സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരാതികള്‍ ലഭിച്ചിരിക്കുന്നത്. നിലവില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ പരാതികള്‍ വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷകളില്‍ കേസെടുത്തേക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസില്‍ പിഎസ്സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വൈകാതെ പ്രതികളാകുമെന്നാണ് അന്വേഷണ […]

Kerala kerala

ചോദ്യപേപ്പര്‍ മാറി; പിഎസ്സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

  • 18th July 2026
  • 0 Comments

ആലപ്പുഴ: പിഎസ്സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ മാറിയതാണ് പരീക്ഷ റദ്ദാക്കാന്‍ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ നല്‍കിയത്. ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ ചോദ്യപേപ്പര്‍ മാറിയെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമാവുകയായിരുന്നു. ഉച്ചക്ക് ശേഷം 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. സാങ്കേതിക […]

Kerala kerala

നിയമന ക്രമക്കേട്; ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ കൈമാറി പി എസ് സി.

  • 18th July 2026
  • 0 Comments

തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ കൈമാറി പി എസ് സി. ഇന്നലെ വൈകിട്ടാണ് രേഖകള്‍ കൈമാറിയത്. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവര്‍, ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വന്‍ വിവാദമായി. നിയമനത്തില്‍ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് ഈ മാസം 6ന് […]

kerala Kerala

പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ നടപടി; പുനര്‍ മൂല്യനിര്‍ണയം നടത്തും; ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്താനും തീരുമാനം

  • 29th June 2026
  • 0 Comments

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ നടപടി. പുനര്‍ മൂല്യനിര്‍ണയത്തിന് തീരുമാനമായി. ആഭ്യന്തര വിജിലന്‍സ് അന്വേഷണവും നടത്താന്‍ തീരുമാനിച്ചു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക. ആസൂത്രണ ബോര്‍ഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നത്. പിഎസ്സി യോഗത്തിലാണ് തീരുമാനം എടുത്തത്. ആസൂത്രണ ബോര്‍ഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്സി പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടുണ്ടായിരുന്നു. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന […]

Kerala kerala

പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടി. സര്‍ക്കാര്‍ ശിപാര്‍ശ പിഎസ്സി അംഗീകരിച്ചു. മെയ് 25നും ഓഗസ്റ്റ് 31നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30 വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇന്ന് ചേര്‍ന്ന പിഎസ്സി നിര്‍ണായക യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷ പ്രതിനിധികള്‍ കൂടുതല്‍ അംഗങ്ങളായുള്ള പിഎസ്സി, സര്‍ക്കാര്‍ ശിപാര്‍ശ അതേപടി അംഗീകരിക്കുമോയെന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം, 289 റാങ്ക് ലിസ്റ്റുകള്‍ക്ക് നാല് മാസം വരെ അധികകാലാവധി […]

Kerala kerala kerala politics

പി.എസ്.സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി

  • 13th July 2024
  • 0 Comments

പിഎസ്സി കോഴ ആരോപണത്തില്‍ കടുത്ത നടപടിയുമായി സിപിഎം. ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാര്‍ട്ടിക്കു ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് കമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്നു പിഎസ്സി കോഴ ആരോപണം. ഇതിലാണ് കര്‍ശന നടപടിയിലേക്ക് സിപിഎം കടന്നത്.

Kerala kerala kerala politics

പി.എസ്.സി നിയമനക്കോഴ: പ്രമോദ് കോട്ടൂളിയോട് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണം തേടും

കോഴിക്കോട്: പി.എസ്.സി നിയമനം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. പ്രമോദ് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പാര്‍ട്ടിക്ക് ലഭിച്ചതായാണ് സൂചന. പണം തിരികെ നല്‍കിയെങ്കിലും പ്രമോദിനെതിരെ നടപടി ഉണ്ടാകും. അതേസമയം പാര്‍ട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രതികരണം. കോഴ വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സര്‍ക്കാറിനെയും മന്ത്രി റിയാസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

kerala Kerala

പിഎസ്‌സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ല; പിണറായി വിജയന്‍

തിരുവനന്തപുരം: പി എസ് സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒട്ടേറെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നിയമനത്തില്‍ വഴിവിട്ട രീതികളുണ്ടാകാറില്ല. നാട്ടില്‍ പല തട്ടിപ്പുകള്‍ക്കു വേണ്ടി ആളുകള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ യുഡിഎഫ് അംഗം എന്‍ ഷംസുദ്ദീന്‍ ആണ് പി എസ് സി കോഴ നിയമസഭയില്‍ ഉന്നയിച്ചത്. പി എസ് സി അംഗമായി […]

kerala Kerala Local

60 ലക്ഷം രൂപ നല്‍കിയാല്‍ പി.എസ്.സി അംഗത്വം നല്‍കാം’; സിപിഎം നേതാവ് കോഴ വാങ്ങിയെന്ന് പരാതി

കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പരാതി അന്വേഷിക്കണമെന്ന് മന്ത്രി റിയാസും പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. പിഎസ് സി അംഗത്വത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. കോഴയിടപാട് സംബന്ധിച്ച ശബ്ദരേഖയും […]

Kerala kerala

പിഎസ്‌സി പ്രിലിമിനറി പരീക്ഷയിലും പ്രതികള്‍ ആള്‍മാറാട്ടം നടത്തി; അമല്‍ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍

  • 13th February 2024
  • 0 Comments

തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍. പൂജപ്പുരയില്‍ പിഎസ്സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. കേരള […]

error: Protected Content !!