Kerala News

പി എസ് സി യുടെ പേരിൽ വ്യാജ രേഖ; 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പ്രഥമിക വിലയിരുത്തൽ

  • 14th September 2023
  • 0 Comments

പി എസ് സി യുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കിയ സംഭവത്തിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ച് രണ്ട് ലക്ഷം രൂപ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത് വിജിലൻസിൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ്‌ എന്ന തസ്തികയുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂർ ആമ്പല്ലൂർ സ്വദേശി അമ്പിളി, പത്തനംതിട്ട അടൂർ സ്വദേശി രാജലക്ഷ്‌മി എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ഇവർക്കായുള്ള തിരച്ചൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇരുവരുടെയും പേരിൽ ലുക്കൗട്ട് […]

Kerala

പിഎസ്‍സി പരീക്ഷ നടന്ന തിരുവനന്തപുരം ചാല തമിഴ് സ്‌കൂളിൽ തീപിടിത്തം; പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു

  • 22nd November 2022
  • 0 Comments

തിരുവനന്തപുരം: ചാല തമിഴ്‍ സ്കൂളില്‍ തീപിടിത്തം. പിഎസ്‍സി നടത്തുന്ന എസ്ഐ ടെസ്റ്റ് എഴുതാനെത്തിയവർ മൊബൈൽ ഫോണും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂള്‍ അധികൃതർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചു. 10 ഫോണും ബാഗുകളും കത്തി നശിച്ചു. പവർ ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും തീ പടരാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഫോ‌ർട്ട് പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി.

Kerala News

സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്

  • 17th August 2022
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദത്തെ തുടര്‍ന്ന് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ അനധികൃതനിയമനം നടത്താനാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റി രൂപികരിച്ചതെന്നും വിഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സമിതിയാണ്. സിപിഎം നേതാക്കന്‍മാര്‍ക്കും […]

Kerala News

വഖഫ് ബോര്‍ഡ് നിയമനം; പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കുന്നു; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

  • 20th July 2022
  • 0 Comments

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കാന്‍ നിയമഭേദഗതി ഉടന്‍ നടത്തും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ ആരും എതിര്‍പ്പു പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. […]

Local News

നിപാ വൈറസ്; കോഴിക്കോട് ജില്ലയിലെ പി എസ് സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു

  • 5th September 2021
  • 0 Comments

കോഴിക്കോട് ജില്ലയിൽ നിപ വൈറസിനെ തുടർന്ന് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പി.എസ്.സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു കേരളാ പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വെച്ച് നാളെ (തിങ്കൾ )മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷകളാണ് മാറ്റി വെച്ചത്. കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫിസിൽ വെച്ച് ഈയാഴ്ച (സെപ്തം: 6 മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും […]

Kerala News

സർക്കാർ ജോലി തന്നെ വേണമെന്ന മനോഭാവം മാറണം; ഹൈക്കോടതി

  • 3rd August 2021
  • 0 Comments

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നുള്ള മനോഭാവം കേരളത്തില്‍ മാത്രമേ ഉള്ളൂവെന്നും സര്‍ക്കാര്‍ ജോലി മാത്രമേ പറ്റൂ എന്ന നിലപാടാണ് കേരളത്തിലെ യുവാക്കള്‍ക്കെന്നും ഹൈക്കോടതി. എംഎസ്എസി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷെ അതിന് നമ്മള്‍ തയ്യാറാവില്ലെന്നും യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനു മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അനുമതിയുള്ളത്.പിഎസ്‌സിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി […]

Kerala News

ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും കാലാവധിക്കുള്ളില്‍ പി.എസ്.സി നിയമനം നടത്തുകയാണ് സര്‍ക്കാറിന്റെ നയം; മുഖ്യമന്ത്രി സഭയില്‍

  • 22nd July 2021
  • 0 Comments

ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ പി.എസ്.സി നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ […]

Kerala News

ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍

  • 28th February 2021
  • 0 Comments

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികളു സര്‍ക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. നിയമവകുപ്പ് മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സിന്റെ ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകള്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്തുമെന്നുമുള്ള ഉറപ്പ് സര്‍ക്കാര്‍ നല്‍കിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച […]

Kerala News

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം ; ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കും ; പി.എസ്.സി ചെയർമാൻ

  • 24th February 2021
  • 0 Comments

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനിച്ചു. പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് പി.എസ്.സി ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ നടപടി തുടങ്ങി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളുടെ എണ്ണമാണ് കുറയ്ക്കുന്നതെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. അപേക്ഷ നൽകിയവരിൽ പലരും പരീക്ഷ എഴുതാറില്ലെന്നും പി.എസ്.സി ചെയർമാൻ വിശദീകരിച്ചു. പി.എസ്.സി പട്ടികയിൽ അഞ്ചിരട്ടിയിൽ അധികം പേരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുമെന്ന് എം. കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് പരീക്ഷകൾ […]

പിൻവാതിൽ നിയമനം;സെക്രട്ടേറിയറ്റിന്‌ മുന്നില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ഉദ്യോഗാര്‍ഥികള്‍; മാര്‍ച്ചില്‍ സംഘര്‍ഷം

  • 8th February 2021
  • 0 Comments

സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. കഷ്ടപ്പെട്ട് പഠിച്ച്‌ റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്നാരോപിച്ച് രണ്ട് ഉദ്യോഗാർഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ഇടപെട്ട് മണ്ണെണ്ണ ക്യാൻ പിടിച്ചുമാറ്റുകയായിരുന്നു.കേരളത്തിൽ എവിടെയെങ്കിലും ഉദ്യോഗാർഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി കേരള സർക്കാർ ആയിരിക്കുമെന്നും ആത്മഹത്യാ ശ്രമം നടത്തിയ ഉദ്യോഗാർഥി പറഞ്ഞു. ഇത് സർക്കാരിനുള്ള സൂചനയാണെന്നും, ഇതിൽ നിന്ന് പാഠം ഉൾകൊള്ളാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമര രീതിയുടെ ഗതി […]

error: Protected Content !!