പി.എസ്.സി. നിയമനം; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

  • 6th February 2021
  • 0 Comments

പി.എസ്.സി. നിയമനം, കരാര്‍ ജീനവക്കാരെ സ്ഥിരപ്പെടുത്തല്‍ പ്രതിഷേധിച്ച് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ ഗേറ്റിനു മുന്നില്‍തന്നെ തുടര്‍ന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റി അകത്തു കയറാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. മുദ്രാവാക്യം വിളി […]

Kerala News

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ ശുപാര്‍ശ

കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പിഎസ്സിയോട് ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്സിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കോവിഡിനെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള തീയതികളില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആഗസ്റ്റ് മൂന്ന് വരെ നീട്ടാനാണ് മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ. വെള്ളിയാഴ്ച ചേരുന്ന […]

സംവരണ തത്വം പാലിക്കപ്പെടുന്നില്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള താത്കാലിക നിയമനം നിർത്തി

  • 27th November 2020
  • 0 Comments

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നിര്‍ബന്ധമാക്കി. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാനും നിര്‍ദേശിച്ചു. അനധികൃതമായി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ വകുപ്പുകളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് വിലക്കി. ഇങ്ങനെ നിയമനം നടത്തുന്നതിലൂടെ സംവരണ തത്വം പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തി. ഒഴിവുകളില്‍ നേരിട്ട് […]

information Kerala

പരീക്ഷകൾ മാറ്റില്ലെന്ന്​​ പി.എസ്​.സി

കേരള പി.എസ്.സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായ തിനെ തുടർന്നാണ് അറിയിപ്പ്.നവംബർ ആദ്യവാരം മുതൽ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന്​ പിന്നാലെ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ്​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത്​ പരിഗണിക്കണമെന്ന്​ മനുഷ്യാവകാശ കമ്മീഷൻ പി.എസ്​.സിയോട്​ ആവശ്യപ്പെട്ടിരുന്നു.

Kerala News

പിഎസ്‌സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

  • 21st October 2020
  • 0 Comments

സംസ്ഥാനത്ത് മുന്നാക്ക സംവരണം യാഥാര്‍ത്ഥ്യമാവുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്‌സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയ വഴി അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നിര്‍ദേശം മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണമെന്നത് ഇടതു മുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. മുന്നാക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ത്ഥ്യമാവാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. […]

News

പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കി; ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് മരിച്ചത്. അനുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. റദ്ദാക്കിയ എക്‌സൈസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

Local

പിഎസ്‌സി ക്രമക്കേടില്‍ പുനരന്വേഷണമില്ല; മുഖ്യമന്ത്രി

പിഎസ്‌സി യുടെ പോലീസ് എസ്‌ഐ പരീക്ഷയില്‍ നടത്തിയ ക്രമക്കേടില്‍ പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരോധനത്തിന് ശേഷവും പല ഉദ്യോഗാര്‍ത്ഥികളും പിഎസ്സി പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

information

വനിതകള്‍ക്ക് സൗജന്യ പി.എസ്.സി. പരീക്ഷാപരിശീലനം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര  ബ്ലോക്ക് പഞ്ചായത്ത്  പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി പരീക്ഷാ പരിശീലനം സൗജന്യമായി നടത്തും.  താല്‍പര്യമുളളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ  കരിയര്‍ ഡെവലപ്പ്‌മെന്റ്  സെന്ററില്‍ ഒക്ടോബര്‍ 19 നകം പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ എസ്.എസി.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ളവരും പി.എസ്.സിക്ക് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധിയിലുള്ളവരും ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരും ആയിരിക്കണം. […]

information Local

പി.എസ്.സി പരീക്ഷ : സൗജന്യ തീവ്ര പരീക്ഷാ പരിശീലനം

  • 19th September 2019
  • 0 Comments

 നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍  സിവില്‍ സ്റ്റേഷനിലെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ഫോര്‍ എസ്.സി./ എസ്.റ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബറില്‍  പട്ടികജാതി/ ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പി.എസ്.സി  -സൗജന്യ തീവ്ര പരീക്ഷാ പരിശീലനം നടത്തും. എസ്.എസ്.എല്‍.സി യോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നകം സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി നിശ്ചിത […]

News

സമരം തുടരുന്നു; മുഖ്യമന്ത്രി ഇന്ന് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും

  • 16th September 2019
  • 0 Comments

പിഎസ്‌സി പരീക്ഷകളുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനവും സാംസ്‌കാരിക പ്രവര്‍ത്തകരും സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന് പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും പി എസ് സി വിഷയത്തില്‍ പ്രശനമായി പറയുന്നത്. പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് […]

error: Protected Content !!