Kerala News

പിഎസ്‌സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണം: പിഎസ് സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

  • 10th September 2019
  • 0 Comments

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിഎസ്‌സിയുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പിഎസ്‌സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്റ്റംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ദിവസങ്ങളായതിനാലാണ് ചര്‍ച്ച നീണ്ടു […]

Kerala News

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 3rd September 2019
  • 0 Comments

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ഹൈക്കോടതി തന്നെ പിഎസ്‌സിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച്‌ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്‌സിയുടെ വിശ്വാസ്യത ഉയര്‍ത്തി പിടിക്കുന്നതിനായി ഒരു അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. കോടതി തന്നെ ഏറ്റവും സമര്‍ത്ഥനായ ജുഡീഷ്യല്‍ ഓഫീസറെ കൊണ്ട് അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് […]

Kerala News

സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം

സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നാലാം പ്രതി സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി […]

News

ഡ്രൈവര്‍ റാങ്ക് പട്ടികയിലുള്ളവര്‍ കളിവണ്ടി ഉരുട്ടി മാര്‍ച്ച് നടത്തുന്നു

കോഴിക്കോട്: ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് കളിവണ്ടി ഉരുട്ടി വേറിട്ട സമരത്തിന് ഒരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേര്‍സ്. ജില്ല എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2(വിവിധ വകുപ്പ്) റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷനാണ് സമരത്തിനൊരുങ്ങുന്നത്. 24 ന് കളിവണ്ടി ഉരുട്ടി എരഞ്ഞിപ്പാലത്ത്‌നിന്ന് മാര്‍ച്ച് ആരംഭിക്കും. നൂറിലേറെ ഒഴിവുകള്‍ ഉണ്ടായിട്ടും 22 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആക്ഷേപം. റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. ഇത്രത്തോളം ഒഴിവുകള്‍ ഉണ്ടായിട്ടും ആ ഒഴിവുകളില്‍ രാഷ്ട്രിയ […]

error: Protected Content !!