നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി വലിയ അഴീക്കൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തിപരിഹസിച്ചത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ വലിയഴീക്കൽ പാലമാണ് യാഥാര്‍ത്ഥ്യമായത്.
നിങ്ങൾക്കിന്ന് ദുർദിനം; കോൺഗ്രസിനെ പരിഹസിച്ച് പിണറായി വിജയൻ

